എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെബി ഗണേഷ് കുമാര്‍ പുറത്ത്

തിരുവനന്തപുരം: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാറിനെ ഒഴിവാക്കി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഇതിന് പകരം ബി.ആര്‍.കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഡയരക്ടര്‍ ബോര്‍ഡിലെ 9 അംഗങ്ങളുടെയും കാലവധി പൂര്‍ത്തിയായപ്പോള്‍ ഗണേഷ് ഒഴികെ മറ്റു എട്ട് അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞിരുന്ന ഗണേഷ് കുമാര്‍ അടുത്തിടെ അനുനയ ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരുന്നു. ‘പത്മ കഫെ’ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിര്‍മാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നതാണ് വിവാദമായത്. അഴിമതിയാരോപണങ്ങളില്‍ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേര്‍ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയന്‍ എന്‍എസ്എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പരാജയപ്പെടാന്‍ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എന്‍.എസ്.എസ്. യൂണിയനുകളില്‍ ഒന്നാണ് 148 കരയോഗങ്ങളുള്ള പത്തനാപുരം താലൂക്ക് യൂണിയന്‍. മന്ത്രി ഗണേഷ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള 64 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ഈ യൂണിയനില്‍, അദ്ദേഹത്തിന്റെ വേര്‍പാടിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ ചുമതലയേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page