കാഞ്ഞങ്ങാട് ഐങ്ങോത്തെ വാഹനാപകടം; പരിക്കേറ്റ പൊലീസുകാരുടെ കാല് മുറിച്ചുമാറ്റി

കാസര്‍കോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതിയില്‍ വാഹനപരിശോധനക്കിടെ കാറിടിച്ച് പരിക്കേറ്റ രണ്ട് പൊലീസുകാരുടെ കാല്‍ മുറിച്ചുമാറ്റി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ വലിയപറമ്പ് സ്വദേശി സൂരജ്(32), കുന്നുംകൈ സ്വദേശി അലോഷ്യസ്(39) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ രണ്ടു പൊലീസുകാരെയും ഇടിച്ചു തെറിപ്പിച്ച ശേഷം പൊലീസ് വാഹനത്തിലും ഇടിച്ചിരുന്നു. ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പെട്ട് പൊലീസുകാരുടെ കാലിന് പരിക്കേറ്റു. പൊലീസുകാരെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ശസ്ത്രക്രിയില്‍ ഇരുവരുടെയും കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഒരാളുടെ കാല്‍ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാല്‍പാദവുമാണ് മുറിച്ച് നീക്കിയത്. പൊലീസ് ക്ലബ്ബിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് സൂരജ്. ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇരു പൊലീസുകാര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇരുവരും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page