കാസര്‍കോട്: മകന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണു മാതാവിനു ദാരുണാന്ത്യം. കുമ്പള, സുനാമി കോളനിയിലെ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48)യാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ മുബാറക് (19) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ കുമ്പള ദേശീയ പാതയിലെ ദേവിനഗര്‍ സര്‍വ്വീസ് റോഡിലാണ് അപകടമുണ്ടായത്. മുബാറക് ഓടിച്ചിരുന്ന സ്‌കൂട്ടറിലെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു ആത്തിക്ക. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. മറ്റുമക്കള്‍: ഹസീന, ഹന്നത്ത്. മരുമക്കള്‍: കബീര്‍, സഫ്‌വാന്‍.






