മുഖ്യമന്ത്രി അവതരിപ്പിച്ചത് കാസർകോടിന് നേട്ടം നൽകിയ ബഡ്ജറ്റ്; കല്ലട്ര മാഹിൻ എംഎൽഎ

തിരുവനന്തപുരം: മുഖ്യ മന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബഡ്ജറ്റ് കാസർകോട് ജില്ലക്ക് നേട്ടമാണ് സമ്മാനിച്ചതെന്ന് യുഡിഎഫ്.ജില്ലാ ചെയർമാൻ കൂടിയായ കല്ലട മാഹിൻ എംഎൽഎ പ്രതികരിച്ചു. ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ നാഴിക കല്ലാവുന്ന കാസർകോട് മെഡിക്കൽ കോളേജും, എൻഡോസൾഫാൻ ദുരിത ബാധിതരും മുഖ്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചത് ഏറെ ആശാവാഹവും പ്രതീക്ഷക്ക് വക നൽകുന്നതുമാണ്. കാസർകോട്ടെ സാധാരണ ക്കാരായ ജനങ്ങൾ പ്രതീക്ഷ യർപ്പിച്ച കര്യങ്ങളായിരുന്നു ഇവ രണ്ടുമെന്നും ഈ രണ്ട് മേഖലയും കഴിഞ്ഞ പത്തു വർഷമായി സർക്കാർ തിരിഞ്ഞുനോക്കാത്ത മേഖല യായിരുന്നുവെന്നും കല്ലട്ര മാഹിൻ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരുന്ന ബഡ്ജറ്റായിരുന്നു ഇത്. കാസർകോടിന്റെ ആരോഗ്യ രംഗത്തെയും വികസന മേഖലയിലെയും പോരായ്മകൾ പരിഹരിക്കാൻ യുഡിഎഫ് സർക്കാർ മുൻപന്തിയിൽ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഇതിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page