മംഗ്‌ളൂരു: മല്‍പ്പയിലെ ഹോം സ്‌റ്റേയില്‍ പൊലീസ് റെയ്ഡ്. 33.81 ഗ്രാം എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. ഉഡുപ്പി സ്വദേശികളായ എഫ് നാസില്‍ (31), മുഹമ്മദ് അസ്‌റുദ്ദീന്‍ (41), മുഹമ്മദ് അഫ്‌നാന്‍ (19), വിഘ്‌നേഷ് (35), ബസവരാജ് (35), ധന്‍വിത്ത് ഋക്ഷിത്ത് (36), ഗീതാജ്ഞലി (41) എന്നിവരെയാണ് മല്‍പ്പെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രനായികും സംഘവും അറസ്റ്റു ചെയ്തത്.
മല്‍പ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേ സ്ഥാപനത്തില്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡിനു എത്തിയത്. ഹോംസ്‌റ്റേയില്‍ നിന്നു ഏതാനും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകളിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.







