ബെള്ളൂരില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍; സോളാര്‍ വേലി നോക്കുകുത്തി

കാസര്‍കോട്: മലയോര പഞ്ചായത്തായ ബെള്ളൂർ, കുളദപ്പാറയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങി. വീരമൂലയിലെ സൂര്യനാരായണഭട്ടിന്റെ തോട്ടത്തിലാണ് പത്തിലേറെ കാട്ടുപോത്തുകള്‍ എത്തിയത്.
കാട്ടുപോത്തുകളും ആനകളും സ്ഥിരമായി എത്തുന്ന പ്രദേശമാണ് കുളദപ്പാറ. ഇത് കര്‍ഷകര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കിയിരുന്നു.കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ വേലി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ മതിയായ അറ്റകുറ്റപ്പണികളോ, മതിയായ പരിചരണമോ ഇല്ലാതിരുന്നതിനാല്‍ വേലി ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇതാണ് കാട്ടുപോത്തുകള്‍ ഉള്‍പ്പെയെടുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ ഇടയാക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page