‘ബജറ്റിലെ ഈ പ്രഖ്യാപനം സിനിമാമേഖലയ്ക്ക് പുത്തനുണര്‍വ്വേകും’; സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നും മോഹന്‍ലാല്‍ കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം അറിയിച്ചത്. ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും അന്താരാഷ്ട്ര …

ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ഡോക്ടറില്ല; നാട്ടുകാര്‍ വിഷമത്തില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല ഡോക്ടറുടെ സേവനം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ മൂന്നുമാസം മുമ്പ് ജോലിമതിയാക്കിയിരുന്നു. ഇതോടെയാണ് രാത്രികാല ഡോക്ടറുടെ സേവനം ഇല്ലാതായത്. പകരം താല്‍ക്കാലിക ഡോക്ടറെ നിയമിക്കാന്‍ ജില്ലാപഞ്ചായത്ത് പലതവണ ഇന്റര്‍വ്യൂ നടത്തിയിരുന്നെങ്കിലും നിയമനം നടന്നിട്ടില്ല. മഴക്കാലമായതിനാലും മഴക്കാല രോഗങ്ങള്‍ നിലനില്‍ക്കുന്നതിനാലും രോഗബാധിതരായി എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ട ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ രാത്രി സമയം അത്യാസന്നനിലയില്‍ ആശുപത്രിയുടെ ഒപിയില്‍ എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള അറിയിപ്പു കണ്ട് …

പയ്യന്നൂര്‍ സ്വദേശിയായ യുവാവ് റാസല്‍ ഖൈമയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പചിറ്റാരിക്കൊവ്വലിലെ പരേതരായ കെകെ അബ്ദുല്‍ ഖാദറിന്റെയും അസ്മയുടെയും മകന്‍ അന്‍വര്‍ (44) ആണ് മരിച്ചത്. ജോലിസ്ഥലമായ റാസല്‍ ഖൈമയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം റാസല്‍ ഖൈമ ബിന്‍ ഗോബാഷ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി റെസ്‌ക്യൂ വിംഗ് കണ്‍വീനര്‍ ഫൈസല്‍ പുറത്തൂരിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. റാസ്അല്‍ ഖൈമ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകസമിതി അംഗമായിരുന്നു. ഫൈനൂസയാണ് …

സ്‌കൂട്ടറില്‍ എംഎഡിഎംഎ കടത്ത്; അച്ചാംതുരുത്തിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ചെറുവത്തൂര്‍: എംഡിഎംഎ കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. അച്ചാംതുരുത്തി പാലിച്ചോന്‍ ജംങ്ഷനില്‍ ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കോട്ടപ്പുറം അഞ്ചില്ലത്ത് ഹൗസിലെ റംഷാദ്(31), അമ്പലത്തറ പാറപ്പളളിയിലെ പി ആഷിഖ്(23) എന്നിവരെ പിടികൂടിയത്. അസമയത്ത് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്യുന്നതിനിടിയില്‍ പരിഭ്രമം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് റംഷാദിന്റെ പോക്കറ്റില്‍ നിന്ന് 0.47 ഗ്രാം എംഡിഎംഎ പിടികൂടിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എസ്‌ഐ അജ്മല്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭേഷ് കുമാര്‍, …

തൊഴിലാളികള്‍ക്ക് ആശ്വാസം, ലോട്ടറി വകുപ്പില്‍ വന്‍ മാറ്റം; സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മുടക്കമില്ലാതെ നല്‍കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വിഡി സതീശന്‍. ലൈറ്റ് മെട്രോ പദ്ധതി ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളുമുണ്ട്. ലോട്ടറി വകുപ്പില്‍ വന്‍ മാറ്റങ്ങളുണ്ടാകും. സമ്മാന ഘടനയിലും മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഏജന്റ്മാര്‍ക്ക് പണമിടപാട് സാധ്യമാക്കുന്നതിനു സെയില്‍ മെഷിനുകള്‍ ഏര്‍പ്പെടുത്തും. ഏജന്റ് പോര്‍ട്ടല്‍മുഖേന ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ആവശ്യപ്പെടുന്നതിനും ഓട്ടോമേറ്റഡ് ഇന്‍വോയിസ് സാധ്യമാക്കുന്നതിനുമായി സെയില്‍ മൊഡ്യൂള്‍ പരിഷ്‌കരിച്ചു കൊണ്ട് വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡിആര്‍എന്നിവ മുടക്കം കൂടാതെ നല്‍കുമെന്ന് …

സലീം കുമാര്‍ സ്മാരകത്തിന് ഒരു കോടി; കോഴിക്കോട് എം ടി സ്മാരക പാര്‍ക്ക്; കൊച്ചിയില്‍ ജെ സി ഡാനിയല്‍ ഫിലിംസിറ്റി

തിരുവനന്തപുരം: ഭൗതിക പുരോഗതിക്കൊപ്പം സാംസ്‌ക്കാരിക ഉത്തേജനത്തിനും ഉല്ലാസത്തിനുമുള്ള പദ്ധതികളും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.മലയാളികളുടെ പ്രിയങ്കരനായിരുന്ന സലീം കുമാറിന്റെ സ്മരണയ്ക്കു കൊച്ചിയില്‍ സ്മാരകം പണിയുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ വക കൊള്ളിച്ചു. മലയാളത്തിന്റെ മനസ്സിനു ഭാവനയുടെ അനിര്‍വചനീയ അനുഭവം പകര്‍ന്ന എം ടി ക്കു കോഴിക്കോട്ട് സ്മാരകം പണിയും മലയാള സിനിമാ മേഖലയിലെ അനശ്വരനായ ജെ സി ഡാനിയലിന്റെ സ്മരണയ്ക്കു കൊച്ചിയില്‍ ഫിലിംസിറ്റി പണിയും മാനവികതയുടെ മാനവ ബോധത്തിന്റെയും സന്ദേശം സമൂഹത്തിനു നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു …

പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ യുവതിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ ഭര്‍തൃമതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിക്കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതൃക്കുഴിയിലെ വിനയന്റെ ഭാര്യ ലക്ഷ്മി (39)യെ 2026 മെയ് 20ന് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.ലക്ഷ്മിയെ കുറിച്ച് എന്തെങ്കിലും വിവരം …

സംസ്ഥാന ബജറ്റ്: മഞ്ചേശ്വരത്ത് റവന്യു ടവര്‍, എന്റോസള്‍ഫാന്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ ഏറ്റെടുക്കും, ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ജീവനക്കാര്‍; അനുബന്ധ സൗകര്യങ്ങള്‍, കാസര്‍കോട് വികസന പദ്ധതി കാര്യക്ഷമമാക്കും

തിരുവനന്തപുരം: പിന്നോക്ക ജില്ലയായ കാസര്‍കോടിന് സംസ്ഥാന ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. ജില്ലയിലെ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റില്‍ എടുത്തു പറത്തു . ഇത് ജില്ലയിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്കും എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ആശ്വാസമാകും.ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കാസര്‍കോട്, വയനാട്, ഇടുക്കി വികസന പാക്കേജുകള്‍ തുടരുമെന്നും കൂടുതല്‍ …

പുതുയുഗ കേരള സൃഷ്ടിക്ക് ഉറച്ച അടിത്തറ; സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: പുതുയുഗ കേരളം രൂപപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ സമഗ്ര ബജറ്റ് അവതരിപ്പിച്ചു.സംസ്ഥാന നിയമസഭയില്‍ രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ബജറ്റ് അവതരണം തുടരുകയാണ്.സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം, വ്യവസായ വിദ്യാഭ്യാസ-ഗതാഗത വികസനം, ആരോഗ്യ സംരക്ഷണരംഗത്തെ വളര്‍ച്ച, കാര്‍ഷിക പുരോഗതി എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഈ രംഗങ്ങളിലെ ആസൂത്രിതവും സന്തുലിതവുമായ വികസനത്തിനു നൂതന പദ്ധതികള്‍ ബജറ്റില്‍ വിശദീകരിച്ചു.യുവാക്കളെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ …

വീട്ടമ്മയെ കാണാതായതായി പരാതി

കാസര്‍കോട്: ഉളിയത്തടുക്ക, പുളിക്കൂറില്‍ നിന്നു വീട്ടമ്മയെ കാണാതായതായി പരാതി. സുരേഖ (57)യെ ആണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതായിരുന്നു. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവായ എന്‍ അബ്ദുല്‍ റഹ്‌മാന്‍ പൊലീസില്‍ പരാതി നല്‍കി. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുമ്പള, ദേവിനഗറില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് യുവാവിന് അതീവ ഗുരുതരം

കാസര്‍കോട്: കുമ്പള, ദേവീനഗര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിനു അതീവ ഗുരുതരം. മൊഗ്രാല്‍, നാങ്കി കടപ്പുറത്തെ റാസിഖി (19)നാണ് പരിക്കേറ്റത്. ഇയാളെ, ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം. കുമ്പളയില്‍ നിന്നു കൊപ്ര ബസാര്‍ ഭാഗത്തേയ്ക്കു സ്‌കൂട്ടറില്‍ പോവുകയായിരുന്നു റാസിഖ്. ദേവി നഗറില്‍ എത്തിയപ്പോള്‍ ദേശീയപാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേയ്ക്ക് എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. റാസിഖിനെ ഉടനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്‍ കോഴി വണ്ടിയിടിച്ച് മരിച്ചു

കാസര്‍കോട്: പ്രഭാത നടത്തത്തിനു ഇറങ്ങിയ ഗൃഹനാഥന്‍ കോഴിവണ്ടിയിടിച്ച് മരിച്ചു. നീലേശ്വരം, മടിക്കൈ, ചതുരക്കിണറിലെ വണ്ണാന്‍ വീട്ടില്‍ സുകുമാരന്‍ (60)ആണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ ആറുമണിയോടെ ചതുരക്കിണറിലാണ് അപകടം. സമീപത്തെ ഒരു പെട്ടിക്കടയില്‍ നിന്നും ചായ കുടിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ആലിന്‍കീഴില്‍ ഭാഗത്തു നിന്നും എത്തിയ കോഴി വണ്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ സുകുമാരനെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ശ്യാമള (കൃഷ്ണ നഴ്‌സിംഗ് ഹോം ജീവനക്കാരി കാഞ്ഞങ്ങാട്). മക്കള്‍: സനീഷ് (തെയ്യം കലാകാരന്‍), സൗമ്യ (പയ്യന്നൂര്‍). …

പ്രശസ്‌ത കഥാകാരിയും പത്രപ്രവർത്തകയുമായകെ.ആർ. മല്ലിക അന്തരിച്ചു, സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: പ്രശസ്ത കഥാകാരിയും പത്രപ്രവർത്തകയുമായകെ.ആർ മല്ലിക (72) അന്തരിച്ചു.പാപ്പനംകോട്‌ കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അംഗമായിരുന്നു. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, അബുദാബി ശക്തി അവാർഡ് (രണ്ടുതവണ), ഭാരത്‌ഭവൻ വിവർത്തന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ …

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ശമ്പള പരിഷ്കരണം മുതൽ ക്ഷേമ പെൻഷൻ വരെ, വിഡി മാജിക്‌ ഉണ്ടാകുമോ?

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. ആര്‍ ശങ്കര്‍, സി അച്ച്യുതമേനോന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരാണ് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മണിയോടെ ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളത്തിന്റെ സാമ്പത്തിക ആരോ​ഗ്യം മോശമാണെന്ന് കാണിക്കുന്ന ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുന്ന ബജറ്റായതിനാൽ പ്രതീക്ഷകൾ ഏറെയാണ്. തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ള തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയ്ക്ക് …

കാറിൽ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; മർദ്ദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു, സംഘത്തെ കണ്ടെത്താൻ അന്വേഷണം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പൂവച്ചൽ സ്വദേശി ഗിരീഷിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് പൂവച്ചല്‍ ജംഗ്ഷനില്‍ നിന്നാണ് മുത്തൂറ്റ് ബാങ്ക് മാനേജറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡില്‍ ഇറക്കി വിടുകയായിരുന്നു. കള്ളിക്കാട് ബ്രാഞ്ചില്‍ നിന്ന് ഒരുമാസം മുന്‍പാണ് ഗിരീഷ് പൂവച്ചല്‍ ബ്രാഞ്ച് മാനേജറായി എത്തിയത്. വൈകിട്ട് ബാങ്കില്‍ നിന്ന് വീട്ടിലേക്കിറങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ഇയാളെ തടഞ്ഞ് വെച്ചത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. …

ആൺസുഹൃത്ത് മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി, യുവാവിനെതിരെ കേസ്

കണ്ണൂർ: പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപിക പാനൂർ വള്ളങ്ങാട്ടെ ആദിത്യ അനിൽകുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ അധ്യാപികയെ പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മരണപ്പെട്ടു. ആൺസുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് യുവാവിനെതിരെ കേസ് എടുത്തു. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ജി7 പ്രതിഷേധം: ഫ്രാൻസിൽ നടക്കുന്നh ജി7 ഉച്ചകോടിക്കെതിരെ ജനീവയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ​​ഏറ്റവും വലിയ തന്ത്രപ്രധാനമായ മുന്നേറ്റത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സമാധാന ചർച്ചകൾക്കായുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 60 ദിവസത്തെ ഔദ്യോഗിക ചർച്ചക്കു തുടക്കമായി.​ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയിരുന്ന കപ്പൽ ഗതാഗത ഉപരോധം നീക്കി.​ഈ വാരാന്ത്യത്തോടെ സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സാങ്കേതിക-ആണവ ചർച്ചകൾ ആരംഭിക്കും. …