പ്രശസ്‌ത കഥാകാരിയും പത്രപ്രവർത്തകയുമായകെ.ആർ. മല്ലിക അന്തരിച്ചു, സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: പ്രശസ്ത കഥാകാരിയും പത്രപ്രവർത്തകയുമായ
കെ.ആർ മല്ലിക (72) അന്തരിച്ചു.
പാപ്പനംകോട്‌ കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അംഗമായിരുന്നു. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, അബുദാബി ശക്തി അവാർഡ് (രണ്ടുതവണ), ഭാരത്‌ഭവൻ വിവർത്തന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററും
എസ്. ജെ.യു.കെ മുൻ തിരുവനന്തപുരം
ജില്ലാ പ്രസിഡൻ്റുമായ കെ.പി രവീന്ദ്രനാഥ് ആണ് ഭർത്താവ്. മക്കൾ: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി പ്രവീൺ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page