പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ യുവതിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ ഭര്‍തൃമതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിക്കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതൃക്കുഴിയിലെ വിനയന്റെ ഭാര്യ ലക്ഷ്മി (39)യെ 2026 മെയ് 20ന് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ലക്ഷ്മിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്‍സ്‌പെക്ടറുടെ 9497970103 എന്ന നമ്പറിലോ എസ്‌ഐ വിജയൻ മേലത്തിന്റെ 9495776607 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page