ആൺസുഹൃത്ത് മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി, യുവാവിനെതിരെ കേസ്

കണ്ണൂർ: പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപിക പാനൂർ വള്ളങ്ങാട്ടെ ആദിത്യ അനിൽകുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ അധ്യാപികയെ പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മരണപ്പെട്ടു. ആൺസുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് യുവാവിനെതിരെ കേസ് എടുത്തു. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നു പൊലീസ് അറിയിച്ചു. അനിൽകുമാറിന്റെയും ഉദയയുടെയും മകളാണ്. സഹോദരൻ: അദ്വൈത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page