സംസ്ഥാന ബജറ്റ്: മഞ്ചേശ്വരത്ത് റവന്യു ടവര്‍, എന്റോസള്‍ഫാന്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ ഏറ്റെടുക്കും, ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ജീവനക്കാര്‍; അനുബന്ധ സൗകര്യങ്ങള്‍, കാസര്‍കോട് വികസന പദ്ധതി കാര്യക്ഷമമാക്കും

തിരുവനന്തപുരം: പിന്നോക്ക ജില്ലയായ കാസര്‍കോടിന് സംസ്ഥാന ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. ജില്ലയിലെ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റില്‍ എടുത്തു പറത്തു . ഇത് ജില്ലയിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്കും എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ആശ്വാസമാകും.
ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കാസര്‍കോട്, വയനാട്, ഇടുക്കി വികസന പാക്കേജുകള്‍ തുടരുമെന്നും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മഞ്ചേശ്വരത്ത് റവന്യു ടവര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറഞ്ഞു.

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി

റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തും. നിലവില്‍ 200 രൂപയാണ് ഒരു കിലോ റബ്ബറിന്റെ താങ്ങുവില. എന്നാല്‍ നിലവില്‍ റബ്ബര്‍ വില 270 രൂപയില്‍ എത്തിയ സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുമോയെന്നതില്‍ അവ്യക്തതയുണ്ട്. ക്ഷീര വികസനത്തിനു 102 കോടി, കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും. മനുഷ്യ- വന്യ മൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടി, ഗ്രാമസഭകള്‍ ഓണ്‍ലൈനിലേയ്ക്ക് മാറ്റും, ഫാം ടൂറിസം വികസിപ്പിക്കും – ബജറ്റില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page