ചെറുവത്തൂര്‍: എംഡിഎംഎ കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. അച്ചാംതുരുത്തി പാലിച്ചോന്‍ ജംങ്ഷനില്‍ ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കോട്ടപ്പുറം അഞ്ചില്ലത്ത് ഹൗസിലെ റംഷാദ്(31), അമ്പലത്തറ പാറപ്പളളിയിലെ പി ആഷിഖ്(23) എന്നിവരെ പിടികൂടിയത്. അസമയത്ത് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്യുന്നതിനിടിയില്‍ പരിഭ്രമം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് റംഷാദിന്റെ പോക്കറ്റില്‍ നിന്ന് 0.47 ഗ്രാം എംഡിഎംഎ പിടികൂടിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എസ്‌ഐ അജ്മല്‍,
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭേഷ് കുമാര്‍, രഞ്ജിത്ത് മൂത്തേടത്ത്, സുനില്‍ കുമാര്‍, വേണുഗോപാലന്‍, നരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.







