കാസര്‍കോട്: ഉളിയത്തടുക്ക, പുളിക്കൂറില്‍ നിന്നു വീട്ടമ്മയെ കാണാതായതായി പരാതി. സുരേഖ (57)യെ ആണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതായിരുന്നു. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവായ എന്‍ അബ്ദുല്‍ റഹ്‌മാന്‍ പൊലീസില്‍ പരാതി നല്‍കി. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







