വിസ്മയം ഉണ്ടാക്കു മെന്നു മോഹിപ്പിച്ച യുഡിഎഫ് സർക്കാർ ബജറ്റ് നൽകിയത് നിരാശ : എൻ ജി ഒ സംഘ്

കാസർകോട്: സംസ്ഥാന സർക്കാർ ജീവനക്കാരെ വിസ്മയിപ്പിക്കുമെന്നു കൊതിപ്പിച്ച സംസ്ഥാന ബജറ്റ് ജീവനക്കാരെ നിരാശപ്പെടുത്തുകയായിരുന്നെന്നു എൻ.ജി.ഒ സംഘ് ആരോപിച്ചു. ധനമന്ത്രിയും മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കേട്ട ജീവനക്കാർ നിരാശരാവുകയായിരുന്നു. ഇടതുപക്ഷ സർക്കാർ തടഞ്ഞുവെച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ഓരോന്നായി പ്രഖ്യാപിക്കുമെന്നു ജീവനക്കാർ കരുതിയിരുന്നു. പക്ഷേ, അതു വെറുതെയായി. ഇടത് കാലിലെ മന്ത് വലതുകാലിൽ എന്നപോലെ കഴിഞ്ഞ സർക്കാർ ജീവനക്കാരോടു ചെയ്ത ദ്രോഹം വലതു സർക്കാർ അപ്പടി ആവർത്തിച്ചു. ഈ ബജറ്റ് നിരാശാജനകമാണ്. ജീവനക്കാർക്ക് ഡി …

വായനാ ദിനം: നിർധന വിദ്യാർത്ഥികൾക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്‌ നോട്ട് പുസ്തകം സമ്മാനിച്ചു

മൊഗ്രാൽ:വായന ദിനത്തിൽ മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്‌നിർധന വിദ്യാർത്ഥികൾക്ക് നോട്ടു ബുക്കുകൾ സമ്മാനിച്ചു. മൊഗ്രാൽ വൊക്കേ ഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്തത്. നോട്ട് ബുക്കുകൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ടീച്ചറെ എം എ മൂസ മൊഗ്രാൽ ഏല്പിച്ചു.മഖ്ദൂo, അ ർഷാദ് ഹുബ്ലി, നൗഷാദ് കോട്ട, മുജീബ് പേരാൽ,ജബ്ബാർ വി പി, ഗ്രീൻസ്റ്റാർ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, സി എച് ഖാദർ,ടി …

സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ മാത്രം :അശ്വിനി

കാസർകോട്: 13 വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്ത ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനുള്ള ഫണ്ട് അനുവദിക്കാതെ തെക്കൻ കേരളത്തിൽ പുതിയ രണ്ട് മെഡിക്കൽ കോളജുകൾ കൂടി തുടങ്ങാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപനം ജില്ലയോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അവഗണനയുടെ തെളിവാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം ൾ ആസ്വിനി ആരോപിച്ചു. ജില്ലയിൽ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു മെഡിക്കൽ കോളജ് പോലും ഇല്ലെന്നിരിക്കെ സാമ്പത്തികപ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ഒരു സർക്കാർ പുതിയ മെഡിക്കൽ കോളജുകൾക്ക് …

കുമ്പള മുജങ്കാവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബേള സ്വദേശി ഫ്രാൻസിസ് ഡിസൂസ(47) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കുമ്പള നായ്ക്കാപ്പ് മുജങ്കാവിൽ വീട് നിർമ്മാണത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഡിസൂസയെ മറ്റു തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുളിയാർ വില്ലേജ് ഡിജിറ്റൽ സർവ്വേ നടത്തണം : വില്ലേജ് ജനകീയ സമിതി

മുളിയാർ: മുളിയാർ വില്ലേജ് ഡിജിറ്റൽ സർവ്വേ ഉടൻ നടത്തണമെന്ന് മുളിയാർ വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു. വനഭൂമിയും പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റും സ്വകാര്യ വ്യക്തികളുടെ ഭൂമിയും കൂടി കലർന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഭൂ സർവ്വേ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുളിയാറിനെ സ്മാർട്ട് വില്ലേജ് ആക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ ആർ.സി. സന്തോഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പുഷ്പ കുമാരി, ബി.അബ്ദുൽ ഗഫൂർ, …

കസേരക്കളി; ആരോഗ്യവകുപ്പ് ഡയരക്ടറുടെ ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ ഓഫീസില്‍ നാടകീയ രംഗങ്ങള്‍, ചുമതല കൈമാറാന്‍ ഡിഎച്ച്എസിന്റെ താല്കാലിക ചുമതലയുള്ള ആള്‍ അനുവദിച്ചില്ല, പിന്നീട് നടന്നത്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ ചുമതലയേല്‍ക്കാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ഓഫീസില്‍ എത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ചുമതല കൈമാറാന്‍ ഡിഎച്ച്എസിന്റെ താല്ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി തയാറായില്ല. കോടതി ഉത്തരവിന്റെ പകര്‍പ്പുമായി എത്തിയെങ്കിലും അവര്‍ കസേരയില്‍ നിന്ന് മാറിയില്ല. ഓഫീസിലെത്തിയ റീന അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി. അതേസമയം, ഡിഎച്ച്എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് …

ലോകകപ്പ് ആവേശം; ബട്ടമ്പാറയില്‍ ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ്; കാണികള്‍ ആഹ്ലാദത്തില്‍

കാസര്‍കോട്: ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തില്‍ ലോകവ്യാപകമായും നമ്മുടെ നാട്ടിലും നാടിന്റെ മുക്കിലും മൂലയിലും ലോക പ്രശസ്ത ടീമുകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആവേശം പകരുമ്പോള്‍ കാസര്‍കോട്ട് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ബോര്‍ഡ് കാണികളെ ആവേശത്തോടൊപ്പം ഭാരതത്തോടുള്ള ഐക്യദാര്‍ഢ്യവും വിളിച്ചു പറയുന്നു. വ്യത്യസ്തമായ ബോര്‍ഡിനെക്കുറിച്ചറിഞ്ഞു കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഫുട്‌ബോള്‍ ആരാധകര്‍ ബോര്‍ഡ് കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നു. കാസര്‍കോട് ബട്ടംപാറ മധൂര്‍ റോഡരികിലാണ് ഇന്ത്യന്‍ കളിക്കാരുടെ ചിത്രങ്ങളടങ്ങിയ ലോകകപ്പ് ഫുട്‌ബോളിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബട്ടമ്പാറയിലെ ഫുട്‌ബോള്‍ പ്രേമികളുടെ നേതൃത്വത്തിലാണ് …

കേരളകൗമുദി, കലാകൗമുദി അസി.എഡിറ്ററായിരുന്ന എന്‍ആര്‍എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി, കലാകൗമുദി അസി.എഡിറ്ററായിരുന്ന എന്‍ആര്‍എസ് ബാബു അന്തരിച്ചു. 85 വയസായിരുന്നു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം ഡയറക്ര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍-മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓൾ അമേരിക്ക വടംവലി മത്സരംകായിക മാമാങ്കം

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കമായ ഓൾ അമേരിക്ക വടംവലി മത്സരം 20 നു ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡ് സിറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ ആരംഭിക്കും.. അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും, ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ എ ഡി,ടഗ് ഓഫ് വാർ എല്ലാ വർഷവും നടത്തുന്നുണ്ട്.. ഡാള്ളസിലെ സ്പോൺസർമാർ ഈ ടൂർണമെൻറ് തരംഗമാകാൻ പ്രവർത്തിക്കുന്നു. …

പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്ത് ബോട്ടിന് നേരെ യു.എസ് ആക്രമണം: 3 മരണം

പി പി ചെറിയാൻ വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് ബോട്ടിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായാണ് ഈ ആക്രമണം . ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്റ്റംബർ മുതൽ യു.എസ് സൈന്യം നടത്തുന്ന ബോട്ട് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 211 ആയി ഉയർന്നു. എന്നാൽ, തകർത്ത ബോട്ടിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു …

ഇന്ത്യക്കാർക്കുള്ള ഇബി-1 ഗ്രീൻ കാർഡ് മുൻഗണനാ തീയതി യു.എസ് പിന്നോട്ടാക്കി ; കാത്തിരിപ്പ് നീളും

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ അപേക്ഷകർക്കുള്ള ഇബി-1 (എംപ്ലോയ്‌മെൻറ് ബേസ്ഡ് ഫസ്റ്റ് പ്രീഫെറൻസ്‌ ) ഗ്രീൻ കാർഡിന്റെ മുൻഗണനാ തീയതി യു.എസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട 2026 ജൂലൈയിലെ വിസ ബുള്ളറ്റിനിൽ കൂടുതൽ പിന്നോട്ടാക്കി . .ഈ വിഭാഗത്തിൽ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവാണ് ഇതിന് കാരണമെന്നു പറയുന്നു. ജൂലൈ വിസ ബുള്ളറ്റിൻ പ്രകാരം ഇന്ത്യക്കാർക്കുള്ള ഇബി-1 വിഭാഗത്തിന്റെ അന്തിമ തീയതി2022 ഒക്ടോബർ 15 ലേക്ക് മാറ്റി..2026 സാമ്പത്തിക വർഷത്തെ വിസ വിതരണം വാർഷിക …

വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. തെക്കു കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കേരള തീരത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴ ലഭിക്കാന്‍ ഇടയാക്കുന്നത്. തിങ്കളാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്. കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ …

കഞ്ചാവ് ഉപയോഗിക്കുന്നവർക്കും തോക്ക് കൈവശം വെക്കാം: യു.എസ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഗൺ റൈറ്റ്സ് സംഘടനകൾ

പി പി ചെറിയാൻ വാഷിംഗ്ടൺ: വല്ലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്ന യു.എസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ പ്രമുഖ തോക്കവകാശ സംഘടനകൾ.സ്വാഗതം ചെയ്തു. ‘അമേരിക്കൻ ഫയർആംസ് അസോസിയേഷൻ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ് കോടതി വിധിയെ പ്രകീർത്തിച് . രാജ്യത്തുടനീളം വല്ലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നും, അത് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം അവർക്ക് ലഭിച്ചിട്ടുള്ള ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ കാരണമാകരുത് …

ഭാര്യയുടെ തൊണ്ടയറുത്ത ശേഷം നെഞ്ചിൽ ചുറ്റിക അടിച്ചുകയറ്റി കൊലപാതകം : ഭർത്താവിന് ജീവപര്യന്തം തടവ്

പി പി ചെറിയാൻ പെൻസിൽവേനിയ:പെൻസിൽവേനിയയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 58 കാരൻ ജെയിംസ് ക്രിസ്റ്റഫർ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നൽകിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. 2025 മാർച്ച് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. ഭാര്യ ജീവനോടെയിരിക്കുമ്പോൾ തന്നെ ഒരു സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി അവരുടെ തൊണ്ടയറുത്തു. ഭാര്യ മരിച്ചുവെന്ന് …

വായന പക്ഷാചരണം: ബാനത്ത് അക്ഷരയാത്ര

ബാനം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ബാനം ഗവ. ഹൈസ്കൂളിൽ ‘അക്ഷരയാത്ര സംഘടിപ്പിച്ചു .’പുസ്തകങ്ങളുടെയും വായനയുടെയും സന്ദേശമുയർത്തി വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ അണിനിരന്നു.വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും പുസ്തകങ്ങളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. ‘ഒരു പുസ്തകം ഒരു ലോകം’, ‘വായിക്കാം വളരാം’ തുടങ്ങിയ സന്ദേശങ്ങൾ യാത്രക്കു ചെതന്യം പകർന്നു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായിരുന്നു . കോടോം ബേളൂർപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ.ഭൂപേശ്, പി.ടി.എ വൈസ് പ്രസിഡൻ്റ് …

ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ഭാര്യ പരിഗണിച്ചില്ല; വീട്ടുജോലിക്കാരിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും കത്തികൊണ്ടു കുത്തിയും ക്രൂരമായി കൊലപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗണ്ട് കൈലാഷ് പ്രദേശത്തുള്ള ഒരുവീട്ടിലാണ് സംഭവം. മീന എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡെര്‍മറ്റോളജിസ്റ്റായ ഡോ.മനീഷ് ഗുപ്ത(50) അറസ്റ്റിലായി. മീനയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍ കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരിയെ വീട്ടില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ആയുര്‍വേദ ഡോക്ടറായ ഭാര്യയുമായി ഗുപ്ത അന്നു രാവിലെയും തര്‍ക്കിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) ഹേമന്ത് …

സ്ത്രീ സൗജന്യ യാത്ര: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍: ഓടുന്നത് പത്തോളം പുരുഷ യാത്രക്കാരെയും കൊണ്ട്, സര്‍വീസ് നിറുത്തിവച്ചേക്കുമെന്ന് സൂചന

കാസര്‍കോട്: കാസര്‍കോട്-തലപ്പാടി കെഎസ്ആര്‍ടിസി ബസുകളില്‍ വന്‍ സൗജന്യ യാത്രാ കണക്ക് പുറത്തു വരുമ്പോള്‍ സ്വകാര്യ ബസ് വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് ഓടുന്നു. താമസിയാതെ സ്വകാര്യ ബസ്സുകള്‍ ബസ് ഓട്ടം നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും പറയുന്നു.സ്ത്രീ യാത്രക്കാര്‍ മുഴുവന്‍ സൗജന്യ യാത്രയ്ക്കു കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാ യിരിക്കുന്നത്. കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ തീരെയില്ല. പത്തോളം വരുന്ന പുരുഷ യാത്രക്കാരെയും കൊണ്ടാണ് ബസ് ഓട്ടം. ഡീസല്‍ …

ഉപ്പളയിൽ പൊലീസിനു നേരെ വെടിവെയ്പ്; അന്വേഷണത്തിനിടയില്‍ മീഞ്ചയില്‍ കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ല മൊഗറു ഗുവേദപദവിലെ അബ്ദുല്‍ നൗഫലി (25)നെയാണ് ബംഗ്‌ളൂരുവില്‍ പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വാറന്റ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ അബ്ദുല്‍ നൗഫല്‍ ബംഗ്‌ളൂരു വിമാനതാവളത്തില്‍ വച്ചാണ് പിടിയിലായത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അങ്ങോട്ടേയ്ക്ക് പോയിട്ടുണ്ട്. …