പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്‍ കോഴി വണ്ടിയിടിച്ച് മരിച്ചു

കാസര്‍കോട്: പ്രഭാത നടത്തത്തിനു ഇറങ്ങിയ ഗൃഹനാഥന്‍ കോഴിവണ്ടിയിടിച്ച് മരിച്ചു. നീലേശ്വരം, മടിക്കൈ, ചതുരക്കിണറിലെ വണ്ണാന്‍ വീട്ടില്‍ സുകുമാരന്‍ (60)ആണ് മരിച്ചത്.
ഇന്ന് (വെള്ളി) രാവിലെ ആറുമണിയോടെ ചതുരക്കിണറിലാണ് അപകടം. സമീപത്തെ ഒരു പെട്ടിക്കടയില്‍ നിന്നും ചായ കുടിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ആലിന്‍കീഴില്‍ ഭാഗത്തു നിന്നും എത്തിയ കോഴി വണ്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ സുകുമാരനെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശ്യാമള (കൃഷ്ണ നഴ്‌സിംഗ് ഹോം ജീവനക്കാരി കാഞ്ഞങ്ങാട്). മക്കള്‍: സനീഷ് (തെയ്യം കലാകാരന്‍), സൗമ്യ (പയ്യന്നൂര്‍). മരുമകന്‍: ദിനേശന്‍. സഹോദരങ്ങള്‍: അശോകന്‍ മണക്കാടന്‍, ശാരദ, ബാലാമണി, പരേതയായ ഇന്ദിര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page