തൊഴിലാളികള്‍ക്ക് ആശ്വാസം, ലോട്ടറി വകുപ്പില്‍ വന്‍ മാറ്റം; സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മുടക്കമില്ലാതെ നല്‍കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വിഡി സതീശന്‍. ലൈറ്റ് മെട്രോ പദ്ധതി ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളുമുണ്ട്. ലോട്ടറി വകുപ്പില്‍ വന്‍ മാറ്റങ്ങളുണ്ടാകും. സമ്മാന ഘടനയിലും മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഏജന്റ്മാര്‍ക്ക് പണമിടപാട് സാധ്യമാക്കുന്നതിനു സെയില്‍ മെഷിനുകള്‍ ഏര്‍പ്പെടുത്തും. ഏജന്റ് പോര്‍ട്ടല്‍മുഖേന ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ആവശ്യപ്പെടുന്നതിനും ഓട്ടോമേറ്റഡ് ഇന്‍വോയിസ് സാധ്യമാക്കുന്നതിനുമായി സെയില്‍ മൊഡ്യൂള്‍ പരിഷ്‌കരിച്ചു കൊണ്ട് വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡിആര്‍എന്നിവ മുടക്കം കൂടാതെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീവ് സറണ്ടറിന്റ കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകും. മെഡിസെപ്പ് പരിഷ്‌കരിക്കും. അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് നിലവിലുള്ള എന്‍.പി.എസ്. പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page