സലീം കുമാര്‍ സ്മാരകത്തിന് ഒരു കോടി; കോഴിക്കോട് എം ടി സ്മാരക പാര്‍ക്ക്; കൊച്ചിയില്‍ ജെ സി ഡാനിയല്‍ ഫിലിംസിറ്റി

തിരുവനന്തപുരം: ഭൗതിക പുരോഗതിക്കൊപ്പം സാംസ്‌ക്കാരിക ഉത്തേജനത്തിനും ഉല്ലാസത്തിനുമുള്ള പദ്ധതികളും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
മലയാളികളുടെ പ്രിയങ്കരനായിരുന്ന സലീം കുമാറിന്റെ സ്മരണയ്ക്കു കൊച്ചിയില്‍ സ്മാരകം പണിയുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ വക കൊള്ളിച്ചു. മലയാളത്തിന്റെ മനസ്സിനു ഭാവനയുടെ അനിര്‍വചനീയ അനുഭവം പകര്‍ന്ന എം ടി ക്കു കോഴിക്കോട്ട് സ്മാരകം പണിയും മലയാള സിനിമാ മേഖലയിലെ അനശ്വരനായ ജെ സി ഡാനിയലിന്റെ സ്മരണയ്ക്കു കൊച്ചിയില്‍ ഫിലിംസിറ്റി പണിയും മാനവികതയുടെ മാനവ ബോധത്തിന്റെയും സന്ദേശം സമൂഹത്തിനു നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു ശിവഗിരിയില്‍ പദ്ധതി നടപ്പാക്കും. രാജ്യ തലസ്ഥാനത്തു ശ്രീനാരായണ ഗുരു പ്രതിമയും സാംസ്‌ക്കാരിക കേന്ദ്രവും സ്ഥാപിക്കും.

തിരുവനന്തപുരം പട്ടത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ സ്മാരകം സ്ഥാപിക്കും. ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദമേനോന്‍ സ്മാരകം പണിയും മഹാകവി ഉള്ളൂര്‍ സ്മാരകം നിര്‍മ്മിക്കും.
എറണാകുളത്ത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മാരക സാംസ്‌ക്കാരിക കേന്ദ്രം പണിയും. പ്രശസ്ത ഗായകന്‍ ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും. സംഗീത സംവിധായകന്‍ ജോണ്‍കസന്റെ പേരില്‍ തൃശൂരിലും മ്യൂസിക് അക്കാദമി സ്ഥാപിക്കും.
ആത്മീയ- ആധ്യാത്മിക കേന്ദ്രങ്ങളായ ആര്‍ത്തുങ്കല്‍ ബസിലിക്ക- അമ്പലപ്പുഴ ക്ഷേത്രം- കാക്കഴം പള്ളി- മണ്ണാര്‍ശാല നാഗരാജക്ഷേത്രം- കൃഷ്ണപുരം കൊട്ടാരം- മാതാ അമൃതാനന്ദമയി മഠം- ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു ടൂറിസം സര്‍ക്ക്യൂട്ടും ഏര്‍പ്പെടുത്തുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page