ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ഡോക്ടറില്ല; നാട്ടുകാര്‍ വിഷമത്തില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല ഡോക്ടറുടെ സേവനം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ മൂന്നുമാസം മുമ്പ് ജോലിമതിയാക്കിയിരുന്നു. ഇതോടെയാണ് രാത്രികാല ഡോക്ടറുടെ സേവനം ഇല്ലാതായത്. പകരം താല്‍ക്കാലിക ഡോക്ടറെ നിയമിക്കാന്‍ ജില്ലാപഞ്ചായത്ത് പലതവണ ഇന്റര്‍വ്യൂ നടത്തിയിരുന്നെങ്കിലും നിയമനം നടന്നിട്ടില്ല. മഴക്കാലമായതിനാലും മഴക്കാല രോഗങ്ങള്‍ നിലനില്‍ക്കുന്നതിനാലും രോഗബാധിതരായി എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ട ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ രാത്രി സമയം അത്യാസന്നനിലയില്‍ ആശുപത്രിയുടെ ഒപിയില്‍ എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള അറിയിപ്പു കണ്ട് നിരാശരായി മടങ്ങേണ്ട സ്ഥിതിയാണുള്ളത്. 3.3 2026 ന്റെ തിയതി വച്ച് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഒപി ഇല്ലാ എന്ന മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പാണ് ഒപി വിഭാഗത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കുകയും രാത്രികാല ചികില്‍സ ഉറപ്പാക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page