പുതുയുഗ കേരള സൃഷ്ടിക്ക് ഉറച്ച അടിത്തറ; സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: പുതുയുഗ കേരളം രൂപപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ സമഗ്ര ബജറ്റ് അവതരിപ്പിച്ചു.
സംസ്ഥാന നിയമസഭയില്‍ രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ബജറ്റ് അവതരണം തുടരുകയാണ്.
സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം, വ്യവസായ വിദ്യാഭ്യാസ-ഗതാഗത വികസനം, ആരോഗ്യ സംരക്ഷണരംഗത്തെ വളര്‍ച്ച, കാര്‍ഷിക പുരോഗതി എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഈ രംഗങ്ങളിലെ ആസൂത്രിതവും സന്തുലിതവുമായ വികസനത്തിനു നൂതന പദ്ധതികള്‍ ബജറ്റില്‍ വിശദീകരിച്ചു.
യുവാക്കളെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ സാമ്പത്തിക മുന്നേറ്റത്തിനു ബജറ്റില്‍ പ്രധാന പരിഗണന നല്‍കുന്നു. കേരള നോളഡ്ജ് കേന്ദ്രം സ്ഥാപിക്കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ കേരള മാരിടൈം പ്രൊജക്ട് നടപ്പാക്കുമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്തെ തിരുവനന്തപുരം-കൊച്ചി-കോഴിക്കോട്-കണ്ണൂര്‍ വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് വികസനം നടത്തും. ഇതിന് വേണ്ടി ഏറോസിറ്റി പദ്ധതി നടപ്പാക്കും. കിഫ്ബി പൊളിച്ചെഴുതും.
വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കലിനു ഏകജാലകം. ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ സംരംഭങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതി. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ പുരോഗതിക്ക് വാതായനം തുറക്കും. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടയില്‍ 10,000 എംഎസ്എംഇ യൂണിറ്റുകള്‍ തുടങ്ങുന്നതിന് 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
എല്ലാവര്‍ക്കും ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വയനാട്ടില്‍ ട്രൈബല്‍ സര്‍വ്വകലാശാല, ദുര്‍ബല ജനവിഭാഗങ്ങളുടെ പുരോഗതിക്കു കരുതല്‍ മിഷന്‍ ആരംഭിക്കും. വര്‍ഷം ഒരു കോടി ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന തരത്തില്‍ ക്ഷീര വികസന പദ്ധതി, ആരോഗ്യ സംരക്ഷണത്തിനു ഹെല്‍ത്ത് ആന്റ് ലൈഫ് സിറ്റികള്‍ ആരംഭിക്കും. ഇതിന് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വ്യവസായങ്ങള്‍ക്കു ആവശ്യമായ ഭൂമി നല്‍കും. മലബാറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം പണിയും പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കു 100 കോടി രൂപ നീക്കി വച്ചു. കൊച്ചിയില്‍ കെ.സി ഡാനിയല്‍ സ്മാരക ഫിലിം സിറ്റി രൂപീകരിക്കും.
ഗ്രാമ വികസനത്തിന് അര്‍ബന്‍ ഗ്രോത്ത് ദൗത്യം ആരംഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ്, കുടുംബക്ഷേമ പദ്ധതികള്‍, വിദേശ സര്‍വ്വകലാശാലകളുടെ സഹകരണത്തോടെ നൂതന വിദ്യാഭ്യാസാവസരം, കൊച്ചിയില്‍ ആഗോള സ്വര്‍ണ്ണ വിപണി, ആഭരണപാര്‍ക്ക്, യുവാക്കള്‍ക്കു വ്യവസായ സ്റ്റാര്‍ട്ടപ്പ്, നെല്ലു സംഭരണം, നാളികേര സംഭരണം, മത്സ്യബന്ധന വികസനം, റബ്ബറിനു താങ്ങുവില 250 രൂപയായി ഉയര്‍ത്തി. ആശമാര്‍ക്കു ഓണറേറിയം നല്‍കുന്നതിന് 78 കോടി, ക്ഷീര വികസനത്തിന് 102 കോടി, കൃഷി വ്യാപിപ്പിക്കല്‍ പദ്ധതി, സഹകരണ മേഖല നവീകരിക്കാനും ജനോപകാരപ്രദമാക്കാനുമുള്ള പദ്ധതികള്‍, ഊര്‍ജ്ജമേഖല വികസനം, പാരമ്പര്യേതര ഊര്‍ജ്ജവികസനം, ചെറുകിട-വന്‍കിട-ഐ.ടി വ്യവസായ വികസനം, കശുവണ്ടി വ്യവസായ വികസനം തുടങ്ങിയവയ്ക്കും ബജറ്റില്‍ പ്രധാന പരിഗണന നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page