പയ്യന്നൂര്‍: പയ്യന്നൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പ
ചിറ്റാരിക്കൊവ്വലിലെ പരേതരായ കെകെ അബ്ദുല്‍ ഖാദറിന്റെയും അസ്മയുടെയും മകന്‍ അന്‍വര്‍ (44) ആണ് മരിച്ചത്. ജോലിസ്ഥലമായ റാസല്‍ ഖൈമയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം റാസല്‍ ഖൈമ ബിന്‍ ഗോബാഷ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി റെസ്‌ക്യൂ വിംഗ് കണ്‍വീനര്‍ ഫൈസല്‍ പുറത്തൂരിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. റാസ്അല്‍ ഖൈമ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകസമിതി അംഗമായിരുന്നു. ഫൈനൂസയാണ് അന്‍വറിന്റെ ഭാര്യ. അബ്ദുല്‍ ഖാദര്‍, ആമിന ഇന്‍ശ എന്നിവര്‍ മക്കളാണ്. അനീസ, ആരിഫ, ആസിഫ എന്നിവര്‍ സഹോദരങ്ങളാണ്.







