സ്ത്രീ സൗജന്യ യാത്ര: കാസര്‍കോട്ടും ആഹ്ലാദം; കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്രയില്‍ കാസര്‍കോടു ജില്ലയും ആഹ്ലാദത്തോടെ പങ്കെടുത്തു.
കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നടന്ന ഇന്ദിരാഗ്യാരണ്ടി സ്ത്രീ സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളായ പി കെ ഫൈസല്‍, മാഹിന്‍ കേളോട്ട്, വി കെ രവീന്ദ്രന്‍, എ ടി ഒ പ്രിയേഷ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഹ്ലാദ മുഹൂര്‍ത്തത്തില്‍ ലഡു വിതരണം, ഐസ്‌ക്രീം വിതരണം, ചോക്ലേറ്റ് വിതരണം, മിഠായി വിതരണം എന്നിവയുമുണ്ടായിരുന്നു. വാഗ്ദാനം പാലിച്ച യു ഡി എഫ് സര്‍ക്കാരിനെ എന്‍ ജി ഒ അസോസിയേഷനും വിവിധ സംഘടനകളും ആഹ്ലാദ പ്രകടനം നടത്തി അനുമോദിച്ചു.കേരളത്തിന്റെയും വനിതാ കേരളത്തിന്റെയും ആഹ്ലാദ മുഹൂര്‍ത്തം ജില്ലയിലും ആവേശകരമായിരുന്നു.ഉപ്പളയിലും കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രാ തുടക്കം ആഘോഷിച്ചു. ഉപ്പള ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങ് എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്ട് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് എംപി ജാഫര്‍ സ്ത്രീ സൗജന്യ യാത്രയുടെ അവിസ്മരണീയ മുഹൂര്‍ത്തം ഉദ്ഘാടനം ചെയ്തു. സ്ത്രീകളുള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page