കാസര്‍കോട്: പതിനാലു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച് കുട്ടി പഠിക്കുന്ന മദ്രസ അധ്യാപകനായ മുഹമ്മദ് എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 2024 മുതല്‍ 2026 വരെയുള്ള സമയത്ത് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്രസ അധ്യാപകന്റെ പീഡനത്തിനു ഇരയായ 14 കാരന്റെ പരാതിയില്‍ മറ്റൊരു പോക്‌സോ കൂടി ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 2024 മുതല്‍ പലതവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ 15 കാരനെതിരെയാണ് കേസെടുത്തത്.






