കുണ്ടംകുഴിയില്‍ ഹോട്ടലില്‍ കവര്‍ച്ച; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: കുണ്ടംകുഴിയിലെ ഹോട്ടലില്‍ നിന്നു 6,500 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ടി കെ ഹുസൈ(40)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
ശനിയാഴ്ച രാത്രിയിലാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലില്‍ കവര്‍ച്ച നടന്നത്. ഹോട്ടലിന്റെ പിന്‍ഭാഗത്തു കൂടി അകത്തു കടന്ന മോഷ്ടാവ് മേശ വലുപ്പില്‍ സൂക്ഷിച്ചിരുന്ന 6,500 രൂപ കൈക്കലാക്കുകയായിരുന്നു. ഇന്നലെ (ഞായര്‍) രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഹോട്ടലിന്റെ പാര്‍ട്ണറായ ദക്ഷിണ കര്‍ണ്ണാടക, മുര്‍ണൂര്‍, ഗ്വാളിമുഖയിലെ മുഹമ്മദ് ഹാരിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബേഡകം പൊലീസ് പരാതി നല്‍കി. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ ഹോട്ടലിനെ കുറിച്ച് നല്ല ധാരണ ഉള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്ന നിഗമനത്തിലെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ടി കെ ഹുസൈന്‍ ആണ് കവര്‍ച്ച നടത്തിയതെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page