അണ്ടർ പാസേജിന് അടിയിലെ വെള്ളക്കെട്ടിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: നിറയെ കുട്ടികളുമായി പോകുകയായിരുന്ന സ്കൂൾ ബസ്ദേശീയ പാതയിലെ മാവുങ്കാൽ , മൂലക്കണ്ടം അണ്ടർ പാസേജിനടിയിൽ കുഴിയിലേക്ക് ചെരിഞ്ഞു. കുട്ടികൾ തലനാരിഴക്ക് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു. നെല്ലിത്തറ -മണ്ണട്ട വഴി വെളളിക്കോത്തേക്ക് പോവുകയായിരുന്ന സദ്ഗുരു സ്കൂളിൻ്റെ ബസാണ് ഇന്ന് (ചൊവ്വ) വൈകിട്ട് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമ്മാണം ഇവിടെ പാതിവഴിയാണ്. പുല്ലൂർ തോട്ടിലേക്ക് ഒഴുകി പോകേണ്ട വെള്ളം നിർമാണത്തിലെ അപാകത കാരണം അണ്ടർ പാസേജിന് അടിയിൽ തന്നെ കെട്ടിക്കിടക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഇതുകാരണംഅണ്ടർ …

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാക്കട പി.ആര്‍. വില്യം സ്‌കൂളിലെ വിദ്യാര്‍ഥി കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശിനെയാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേ ചൊല്ലി മാതാപിതാക്കളുമായി തര്‍ക്കമുണ്ടായതായി പറയുന്നു. പിന്നാലെ മുറിയില്‍ കയറി വാതിലടച്ച വൈകാശ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ …

40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍; കൊലപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയെ

കോഴിക്കോട്: 40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. 1986 നവംബറില്‍ നടന്ന കൊലപാതകം പൊലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയത്. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ സമാധാനമുണ്ടെന്ന് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് അദ്ദേഹം അപേക്ഷിച്ചത്. 14ാം …

പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു

കാസർകോട്: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് പബ്ലിസിറ്റി-കൾച്ചറൽ അഫയേഴ്സ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, മഹാത്മാഗാന്ധി സർവകലാശാല പി.ആർ.ഒ., സിഎം വിത്ത് മീ സിറ്റിസൺ കണക്ട് സെന്ററിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതലയാണ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർക്കുള്ളത്.

പ്രവേശനോത്സവം:’ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുമായി എക്സൈസ്; സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന

കാസർകോട്: കാസർകോട് എക് സൈസ് ഇൻ്റലിജൻസ് ബ്യൂറോയും നീലേശ്വരം റേഞ്ച് ഓഫീസും ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി നീലേശ്വരം റേഞ്ച് പരിധിയിലെ സ്കൂൾ പരിസരത്തെ കടകളിൽ സംയുക്തമായി പരിശോധന നടത്തി. ഐബി ഇൻസ്പെക്ടർ സുബിൻരാജ് നേതൃത്വം നൽകി. നിരോധിത പുകയില ഉല്പന്നങ്ങൾ പോലുള്ള വസ്തുക്കൾ കടകളിൽ വില്പന നടത്തരുതെന്നും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചും കടക്കാർക്ക് ബോധവൽക്കരണം നടത്തി. സ്കൂളുകളിൽ സന്ദർശനം നടത്തുകയും പ്രധാന അധ്യാപകരെയും വിമുക്തി ചുമതലയുള്ള അധ്യാപകരെയും കണ്ട് ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതി വിശദീകരിക്കുകയും ലഹരി …

മാലിന്യപ്രശ്നം:അനന്തപുരം ക്ഷേത്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

കാസർകോട്: അനന്തപുരം ക്ഷേത്ര പരിസരത്തുള്ള ഫാക്ടറികളിൽ നിന്നും വരുന്ന പുക മാലിന്യത്തിനെതിരെയും ജലമാലിന്യത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്യുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ പറഞ്ഞു.അനന്തപുരത്ത് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായത്തിനെതിരെയുള്ള സമരം അല്ലെന്നും ജീവൻ നിലനിർത്താൻ ഉള്ള സമരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമരപ്രഖ്യാപനത്തിന്റെ ഭാഗമായി ജൂലൈ 6ന് വ്യവസായ കേന്ദ്രം ഓഫീസിലേക്ക് ആയിരക്കണക്കിന് ആൾക്കാരെ സംഘടിപ്പിച്ചുകൊണ്ട് മാർച്ച് സംഘടിപ്പിക്കുമെന്നു ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷൻ എസ് പി …

ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു

ജയ്പ്പൂര്‍: ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു. ജോധ്പൂരിലെ മുഹമ്മദ് ഹബീബ് എന്നയാളുടെ മകള്‍ അനയ്റ ആണ് മരിച്ചത്. മണ്ഡോര്‍ ഗാര്‍ഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയപ്പോഴാണ് അപകടം. ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ സീറ്റില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ കഴുത്തിലൂടെ വണ്ടിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനയ്‌റ മരിച്ചിരുന്നു. ടോയ് ട്രെയിന്‍ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം …

ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍

തിരുവനന്തപുരം: ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് ഓടിരക്ഷപ്പെട്ട രോഗിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് പാറശ്ശാലയിലെ ഗവ.താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓടിയൊളിച്ചത്. സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ സര്‍ജിക്കല്‍ വാര്‍ഡിലെ ജനല്‍ ചില്ല് തകര്‍ത്തു പുറത്തുകടക്കുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അടിവയറ്റില്‍ വേദനയെ തുടര്‍ന്നാണ് ഇയാളെ പേ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു.

പത്തു വർഷം ഗൾഫിൽ ഒളിവിൽ കഴിഞ്ഞ പ്രതി വിമാന താവളത്തിൽ അറസ്റ്റിൽ

പയ്യന്നൂർ:പത്ത് വര്‍ഷമായി വിദേശത്ത് കഴിയുകയായിരുന്ന മണല്‍ മാഫിയ സംഘത്തലവനെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു.മാട്ടൂല്‍ ജസീന്ത പുതിയപറമ്പത്ത് ഹൗസില്‍ മുഹമ്മദ് നബീലി (31) നെ ആണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.2015ല്‍ ഒരാളെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പയ്യന്നൂര്‍ സി.ഐയായിരുന്ന സി.എ അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് നബീലെന്നു പൊലീസ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനധികൃത മണല്‍ കടത്തിനും ഇയാള്‍ക്കെതിരെ പൊലീസ് …

വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു; പിന്നില്‍ 21 കാരന്‍

മലപ്പുറം: വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ 21 കാരന്‍ ആക്രി വിലക്ക് വിറ്റു. കാര്‍ അപകടത്തെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്ന വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് വിറ്റത്. മലപ്പുറം എടപ്പാളിലാണ് സംഭവം. ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിയുന്നത്. പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാര്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കാണാനിടയായ സിദ്ദിഖ് ഈ കാര്‍ തങ്ങളുടേതാണെന്നും വില്‍പ്പന നടത്തിയിട്ടില്ലെന്നും അറിയിച്ചു. …

പ്രവേശനോത്സവം; അധ്യാപകരെത്താന്‍ വൈകി; കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വന്നു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബി.ആര്‍.സി ഓഫീസ് ഉപരോധിച്ചു

മലപ്പുറം: പ്രവേശനോത്സവം വൈകിയതിനാല്‍ കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ താനൂരിലെ ബി.ആര്‍.സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ ഉപരോധം തുടരുകയാണ്. താനൂരിലെ ബദല്‍ സ്‌കൂളിലെ പ്രവേശനോത്സവം അധ്യാപകര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് താമസിച്ചത്. മൂക്കാല്‍ മണിക്കൂറോളം ഇതുകാരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറത്തുനില്‍ക്കേണ്ടതായി വന്നു. പിന്നീട് അധ്യാപകര്‍ എത്തിയശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരിലെ ബി.ആര്‍.സി ഓഫീസ് ഉപരോധിച്ചത്. പത്തുമണി മുതല്‍ സമാധാനപരമായി …

പുലര്‍ച്ചെ നടക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം; ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ത്തു; നെഞ്ചില്‍ ചവിട്ടിയതായും മുടിക്ക് കുത്തിപ്പിടിച്ചതായും പരാതി; 3 പേര്‍ പിടിയില്‍

കൊച്ചി: പുലര്‍ച്ചെ നടക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ പൊലീസ് പിടികൂടി. കൊച്ചി കലൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കലൂരിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പന്ത്രണ്ടംഗ സംഘത്തിന്റെ അക്രമത്തിന് ഇരയായത്. സംഘത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഇതില്‍ പതിനൊന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമീപത്തെ ഒരു കടയില്‍ വെള്ളം കുടിക്കാനായി പോകുകയായിരുന്നു അക്രമത്തിനിരയായ പെണ്‍കുട്ടികള്‍. വഴിമധ്യേ പെണ്‍കുട്ടികള്‍ക്ക് നേരെ ഒരു സംഘം അശ്ലീല കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത …

കാസര്‍കോട്ടെ ഹോട്ടലുടമ മോഹൻദാസ് കാമത്ത് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കാസര്‍കോട്, ബീച്ച് റോഡിലെ ശ്രീരാം ലഞ്ച് ഹോം ഉടമ എസ് വി ടി ക്രോസ് റോഡിലെ മോഹന്‍ദാസ് കാമത്ത് (65) വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. ഭാര്യ: പത്മാവതി കാമത്ത്. മക്കള്‍: വിഘ്‌നേഷ് കാമത്ത്, വിനുത. മരുമക്കള്‍: കെ സ്വാതി, യോഗീഷ. സഹോദരങ്ങള്‍: ചിത്ര ഭണ്ഡാരി, ശ്രീമതി ഷേണായ്, മാലതി പ്രഭു, ഗണേഷ് കാമത്ത്.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍

കോഴിക്കോട്: ഡല്‍ഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി 10 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. കോഴിക്കോട് മുക്കത്ത് നിന്ന് ഏപ്രില്‍ രണ്ടിന് മാരക ലഹരിമരുന്നായ 2.8 കിലോഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഹമ്മദ് ഹനീഫ(38) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് മുക്കം സ്വദേശിയായ ഇയാളെ കര്‍ണാടകയിലെ കലബുറഗിക്കു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു ട്രെയിനില്‍ നിന്നാണ് പിടികൂടിയതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി ടി.ഫറാഷ് പറഞ്ഞു. ഇയാളെ കോഴിക്കോട്ടേക്ക് ഉടന്‍ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

മഞ്ചേശ്വരം മജിര്‍പള്ളയില്‍ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം; ഷട്ടര്‍ പൊക്കിയത് ജാക്കി ഉപയോഗിച്ചെന്ന് സംശയം, മഴക്കാലം തുടങ്ങും മുമ്പേ മഴക്കള്ളന്മാര്‍ എത്തിയോ?

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, മജിര്‍പ്പള്ളയില്‍ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം. അഷ്‌റഫ്, ഷഹീര്‍ എന്നിവര്‍ പാര്‍ട്ണര്‍മാരായ ‘ചോയിസ് ഗോള്‍ഡി ‘ലാണ് കൊള്ള ശ്രമം ഉണ്ടായത്.തിങ്കളാഴ്ച രാത്രി പതിവുപോലെ ജ്വല്ലറി അടച്ച് പോയതായിരുന്നു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം ആൾക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ ജാക്കിയും ലിവറും ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലാണ്. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമോ വെള്ളിയോ നഷ്ടപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മഴക്കാലങ്ങളിൽ വൻ കിട …

ചെറുവത്തൂരില്‍ യുവാവിന്റെ പരാക്രമം; പൊലീസ് വാഹനവും ആംബുലന്‍സും കാറുകളും അടിച്ചുതകര്‍ത്തു, പ്രതി കസ്റ്റഡിയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ അക്രമാസക്തനായ യുവാവ് പൊലീസ് വാഹനത്തിന്റെയും ആംബുലന്‍സും ഉള്‍പ്പെടെയുളള വാഹനങ്ങളുടെയും ചില്ലുകൾ അടിച്ചു തകര്‍ത്തു. അക്രമം കാണിച്ച പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശിയായ പി അന്‍ഷാദി (40)നെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചെറുവത്തൂര്‍ ഫ്‌ളൈ ഓവറിന്റെ ജോലി നടക്കുന്ന സ്ഥലത്താണ് അക്രമ സംഭവം. കാസര്‍കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാഹി, മഞ്ചക്കല്ലിലെ അനഖ് എസ് ഭാനുവിന്റെ കാറിനു നേരെയാണ് ആദ്യത്തെ അക്രമം ഉണ്ടായത്. പ്രകോപിതനായി ഇരുമ്പുവടിയുമായി എത്തിയ യുവാവ് കാർ തടഞ്ഞ് …

സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാര്‍ തട്ടിയെടുത്തു; സ്വര്‍ണവും പണവും കൊള്ളയടിച്ചതായി സംശയം, പിന്നില്‍ ഹൈവേ കൊള്ളസംഘമെന്ന് സൂചന

കാസര്‍കോട് :സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ചശേഷം കാറിനകത്ത് ഉണ്ടായിരുന്ന സ്വര്‍ണവും പണവും കൊള്ളയടിച്ചതായി സംശയം. കാര്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ പയ്യന്നൂരിന് സമീപത്താണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയില്‍ സ്വര്‍ണ്ണ വ്യാപാരിയുമായ അശോക് കുമാറും കുടുംബവുമാണ് അക്രമത്തിനിരയായത്.മഹാരാഷ്ട്രയില്‍ നിന്ന് ഭാര്യയും രണ്ടു മക്കളുമായി കാറില്‍ തലശ്ശേരിക്ക് പോവുകയായിരുന്നു ഇദ്ദേഹം. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് കഴിഞ്ഞ ഉടൻ പിന്തുടര്‍ന്ന് എത്തിയ മറ്റൊരു കാറില്‍ …

ചീമേനിയില്‍ ഓട്ടോയില്‍ 7 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ

കാസര്‍കോട്: ഓട്ടോയില്‍ ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ രണ്ടു വര്‍ഷത്തെ കഠിനതടവിനും 30,000 പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂര്‍, താലൂക്ക് പെരിങ്ങോം വില്ലേജിലെ ഏച്ചിലാംപാറയിലെ മനു കാഞ്ഞിരത്തുമൂട്ടിലിനെ (45) ആണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2020 ജനുവരി 30ന് രാവിലെ 6.15 മണിക്ക് ചീമേനി പോത്താംകണ്ടത്താണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ …