ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍

തിരുവനന്തപുരം: ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനല്‍ ചില്ല് തകര്‍ത്ത് ഓടിരക്ഷപ്പെട്ട രോഗിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിന്റെ മുകളില്‍ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് പാറശ്ശാലയിലെ ഗവ.താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓടിയൊളിച്ചത്. സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ സര്‍ജിക്കല്‍ വാര്‍ഡിലെ ജനല്‍ ചില്ല് തകര്‍ത്തു പുറത്തുകടക്കുകയായിരുന്നു.

ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അടിവയറ്റില്‍ വേദനയെ തുടര്‍ന്നാണ് ഇയാളെ പേ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page