പ്രവേശനോത്സവം; അധ്യാപകരെത്താന്‍ വൈകി; കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വന്നു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബി.ആര്‍.സി ഓഫീസ് ഉപരോധിച്ചു

മലപ്പുറം: പ്രവേശനോത്സവം വൈകിയതിനാല്‍ കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ താനൂരിലെ ബി.ആര്‍.സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ ഉപരോധം തുടരുകയാണ്. താനൂരിലെ ബദല്‍ സ്‌കൂളിലെ പ്രവേശനോത്സവം അധ്യാപകര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് താമസിച്ചത്. മൂക്കാല്‍ മണിക്കൂറോളം ഇതുകാരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറത്തുനില്‍ക്കേണ്ടതായി വന്നു. പിന്നീട് അധ്യാപകര്‍ എത്തിയശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ഇതില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരിലെ ബി.ആര്‍.സി ഓഫീസ് ഉപരോധിച്ചത്. പത്തുമണി മുതല്‍ സമാധാനപരമായി സമരം നടത്തുകയാണെന്നും ഇതുവരെ ഒരു ഉദ്യോഗസ്ഥന്‍ പോലും തങ്ങളുടെ അടുത്തേക്ക് വന്ന് സംസാരിക്കാന്‍ തയാറായിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കുറച്ചു സമയം കൂടി സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാകുമെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page