മാലിന്യപ്രശ്നം:അനന്തപുരം ക്ഷേത്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

കാസർകോട്: അനന്തപുരം ക്ഷേത്ര പരിസരത്തുള്ള ഫാക്ടറികളിൽ നിന്നും വരുന്ന പുക മാലിന്യത്തിനെതിരെയും ജലമാലിന്യത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്യുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ പറഞ്ഞു.അനന്തപുരത്ത് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായത്തിനെതിരെയുള്ള സമരം അല്ലെന്നും ജീവൻ നിലനിർത്താൻ ഉള്ള സമരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരപ്രഖ്യാപനത്തിന്റെ ഭാഗമായി ജൂലൈ 6ന് വ്യവസായ കേന്ദ്രം ഓഫീസിലേക്ക് ആയിരക്കണക്കിന് ആൾക്കാരെ സംഘടിപ്പിച്ചുകൊണ്ട് മാർച്ച് സംഘടിപ്പിക്കുമെന്നു ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷൻ എസ് പി ഷാജി അഭിപ്രായപ്പെട്ടു.
സച്ചിദാനന്ദ ഭാരതി സ്വാമികൾ, എടനീർ മഠാധിപതി മോഹനദാസ സ്വാമിജി മാണില, യോഗാനന്ദ സരസ്വതി സ്വാമികൾ നിത്യാനന്ദ ആശ്രമം കൊണ്ടേവൂർ, വിക്താനന്ദ സരസ്വതി സ്വാമി ക എന്നിവർ മുഖ്യരക്ഷാധികാരികളായി 501 അംഗ സമരസമിതി രൂപീകരിച്ചു.
രവീഷ തന്ത്രി കുണ്ടാർ (ചെയർമാൻ), എസ് പി ഷാജി, ( വർക്കിംഗ് ചെയർമാൻ),
എം എൽ,അശ്വിനി, ജയദേവ് ഖണ്ഡിക, ഉപേന്ദ്ര കോട്ടക്കണി, മഹാരങ്കേശ്വർ ഭട്ട്, ശിവശങ്കര നെക്രാജെ, ഹരിദാസ് ഷംനാടിക, കെ. വിജയകുമാർ, ജയന്ത പാട്ടാളി, അശോക് ബാടൂർ, മീര ആൾവ, വാസന്തി കുമ്പള, പ്രേമ ഗോകുൽദാസ് ,പഞ്ചായത്ത് മെമ്പർ, പത്മനാഭ ആചാര്യ, വിഘ്നേശ്വര ഭട്ട്, ഹരിദാസ് ജയാനന്ദ ഫസദുർഗ്ഗ (വൈസ് പ്രസിഡൻ്റുമാർ),
വിക്രം പൈ കുമ്പള (ജനറൽ കൺവീനർ),ഹരീഷ് സിദ്ധി ബൈലു
(ട്രഷറർ),രാജൻ മുളിയാർ (കോ- ഓർഡിനേറ്റർ), സുകുമാരൻ പെരിയച്ചൂർ (മീഡിയ സെൽ കൺവീനർ)
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page