അണ്ടർ പാസേജിന് അടിയിലെ വെള്ളക്കെട്ടിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: നിറയെ കുട്ടികളുമായി പോകുകയായിരുന്ന സ്കൂൾ ബസ്ദേശീയ പാതയിലെ മാവുങ്കാൽ , മൂലക്കണ്ടം അണ്ടർ പാസേജിനടിയിൽ കുഴിയിലേക്ക് ചെരിഞ്ഞു. കുട്ടികൾ തലനാരിഴക്ക് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു.

നെല്ലിത്തറ -മണ്ണട്ട വഴി വെളളിക്കോത്തേക്ക് പോവുകയായിരുന്ന സദ്ഗുരു സ്കൂളിൻ്റെ ബസാണ് ഇന്ന് (ചൊവ്വ) വൈകിട്ട് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമ്മാണം ഇവിടെ പാതിവഴിയാണ്. പുല്ലൂർ തോട്ടിലേക്ക് ഒഴുകി പോകേണ്ട വെള്ളം നിർമാണത്തിലെ അപാകത കാരണം അണ്ടർ പാസേജിന് അടിയിൽ തന്നെ കെട്ടിക്കിടക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഇതുകാരണംഅണ്ടർ പാസേജിന് അടിയിലെ കുഴി കൃത്യമായി മനസ്സിലാക്കാൻ സ്കൂൾ ബസ് ഡ്രൈവർക്ക് സാധിച്ചിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായതെന്നുപറയുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടം ഉണ്ടായത്. അപകടം നടക്കുന്ന സമയം 30വോളം കുട്ടികൾ ബസിനകത്ത്ഉണ്ടായിരുന്നു.ഇവരെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page