കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, മജിര്‍പ്പള്ളയില്‍ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം. അഷ്‌റഫ്, ഷഹീര്‍ എന്നിവര്‍ പാര്‍ട്ണര്‍മാരായ ‘ചോയിസ് ഗോള്‍ഡി ‘ലാണ് കൊള്ള ശ്രമം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി പതിവുപോലെ ജ്വല്ലറി അടച്ച് പോയതായിരുന്നു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം ആൾക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ ജാക്കിയും ലിവറും ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലാണ്. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമോ വെള്ളിയോ നഷ്ടപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മഴക്കാലങ്ങളിൽ വൻ കിട കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ എത്തിയിട്ടുള്ളതായി നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.






