തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍

കോഴിക്കോട്: ഡല്‍ഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി 10 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. കോഴിക്കോട് മുക്കത്ത് നിന്ന് ഏപ്രില്‍ രണ്ടിന് മാരക ലഹരിമരുന്നായ 2.8 കിലോഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ മുഹമ്മദ് ഹനീഫ(38) ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് മുക്കം സ്വദേശിയായ ഇയാളെ കര്‍ണാടകയിലെ കലബുറഗിക്കു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു ട്രെയിനില്‍ നിന്നാണ് പിടികൂടിയതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി ടി.ഫറാഷ് പറഞ്ഞു. ഇയാളെ കോഴിക്കോട്ടേക്ക് ഉടന്‍ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 22 ന് അര്‍ധരാത്രി ഗുജറാത്തിലെ വഡോദരയ്ക്കും സൂറത്തിനും ഇടയ്ക്ക് വച്ചാണ് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രാജധാനി എക്‌സപ്രസ് ട്രെയിനില്‍ നിന്ന് കൈവിലങ്ങുമായി ഇയാള്‍ രക്ഷപ്പെട്ടത്. പിന്നാലെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

പ്രതിക്കൊപ്പം ഡല്‍ഹിയിലേക്ക് പോയ മുക്കം ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറംഗ പൊലീസ് സംഘവും തിരുവമ്പാടി എസ്.ഐ ജിതേഷിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘവും തിരച്ചിലില്‍ സജീവമായി പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ലോക്കല്‍ പൊലീസിന്റെയും റെയില്‍വേ സംരക്ഷണ സേനയുടെയും സഹായവും ഉണ്ടായിരുന്നു. ഒടുവില്‍ പ്രതി വലയിലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page