40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍; കൊലപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയെ

കോഴിക്കോട്: 40 വര്‍ഷം മുമ്പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തി 55 കാരന്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. 1986 നവംബറില്‍ നടന്ന കൊലപാതകം പൊലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയത്.

കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ സമാധാനമുണ്ടെന്ന് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് അദ്ദേഹം അപേക്ഷിച്ചത്. 14ാം വയസ്സില്‍ തിരിച്ചറിവ് ഇല്ലാത്ത പ്രായത്തില്‍ നടത്തിയ കൊലപാതക വിവരം ഇപ്പോള്‍ തിരിച്ചറിവ് വന്നപ്പോള്‍ വെളിപ്പെടുത്തുകയാണെന്ന് മുഹമ്മദ് പറഞ്ഞു.

മുഹമ്മദിന്റെ വെളിപ്പെടുത്തലിന് ശേഷം 11 മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മരിച്ചയാളെ കണ്ടെത്തുന്നത്. വെള്ളയില്‍ ബീച്ചിലെ കൊലപാതകത്തിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന് മുഹമ്മദ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page