പ്രവേശനോത്സവം:’ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുമായി എക്സൈസ്; സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന

കാസർകോട്: കാസർകോട് എക് സൈസ് ഇൻ്റലിജൻസ് ബ്യൂറോയും നീലേശ്വരം റേഞ്ച് ഓഫീസും ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി നീലേശ്വരം റേഞ്ച് പരിധിയിലെ സ്കൂൾ പരിസരത്തെ കടകളിൽ സംയുക്തമായി പരിശോധന നടത്തി. ഐബി ഇൻസ്പെക്ടർ സുബിൻരാജ് നേതൃത്വം നൽകി. നിരോധിത പുകയില ഉല്പന്നങ്ങൾ പോലുള്ള വസ്തുക്കൾ കടകളിൽ വില്പന നടത്തരുതെന്നും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചും കടക്കാർക്ക് ബോധവൽക്കരണം നടത്തി. സ്കൂളുകളിൽ സന്ദർശനം നടത്തുകയും പ്രധാന അധ്യാപകരെയും വിമുക്തി ചുമതലയുള്ള അധ്യാപകരെയും കണ്ട് ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതി വിശദീകരിക്കുകയും ലഹരി മുക്ത വിദ്യാലയം കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെയും കുറിച്ച് ചർച്ചയും നടത്തി.
ഐബി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി. കെ വി, നീലേശ്വരം റേഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജൻ, ഷമ്യ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page