39 വര്‍ഷത്തിന് ശേഷം കേരള നിയമസഭയില്‍ വനിത ഡെപ്യൂട്ടി സ്പീക്കര്‍; ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടത് 99 വോട്ടുകളോടെ
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. 39 വര്‍ഷത്തിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലെത്തുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്. മുഹമ്മദ് മൊഹ്സിന് 34 വോട്ടുകള്‍ ലഭിച്ചു. 35 അംഗ എല്‍.ഡി.എഫ് അംഗങ്ങളില്‍ ഒരാള്‍ സഭയില്‍ എത്തിയിരുന്നില്ല. സ്പീക്കര്‍ …