ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു

ജയ്പ്പൂര്‍: ടോയ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ചുവയസ്സുകാരി മരിച്ചു. ജോധ്പൂരിലെ മുഹമ്മദ് ഹബീബ് എന്നയാളുടെ മകള്‍ അനയ്റ ആണ് മരിച്ചത്. മണ്ഡോര്‍ ഗാര്‍ഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയപ്പോഴാണ് അപകടം. ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ സീറ്റില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ കഴുത്തിലൂടെ വണ്ടിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനയ്‌റ മരിച്ചിരുന്നു.

ടോയ് ട്രെയിന്‍ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അപകടത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page