പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാക്കട പി.ആര്‍. വില്യം സ്‌കൂളിലെ വിദ്യാര്‍ഥി കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശിനെയാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേ ചൊല്ലി മാതാപിതാക്കളുമായി തര്‍ക്കമുണ്ടായതായി പറയുന്നു.

പിന്നാലെ മുറിയില്‍ കയറി വാതിലടച്ച വൈകാശ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസിലായതിനാല്‍ പഠനത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ വൈകാശിനോട് ആവശ്യപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page