വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു; പിന്നില്‍ 21 കാരന്‍

മലപ്പുറം: വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ 21 കാരന്‍ ആക്രി വിലക്ക് വിറ്റു. കാര്‍ അപകടത്തെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്ന വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് വിറ്റത്. മലപ്പുറം എടപ്പാളിലാണ് സംഭവം. ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിയുന്നത്.

പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാര്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കാണാനിടയായ സിദ്ദിഖ് ഈ കാര്‍ തങ്ങളുടേതാണെന്നും വില്‍പ്പന നടത്തിയിട്ടില്ലെന്നും അറിയിച്ചു. അതോടെയാണ് മറ്റൊരാള്‍ അയാളുടെ കാറാണെന്ന് പറഞ്ഞ് തങ്ങള്‍ക്ക് വില്‍പ്പന നടത്തിയ വിവരം ആക്രി കച്ചവടക്കാര്‍ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാര്‍ കൊണ്ടുപോകുന്നത് തടഞ്ഞു. മധ്യസ്ഥ ചര്‍ച്ചയില്‍ ഉടമ പരാതി ഇല്ലെന്ന് അറിയിച്ചതോടെ പ്രശ്‌നം പരിഹരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page