പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്; മുഹമ്മദ് റിയാസിന്റെ വീട്ടിലും മറ്റ് 12 ഇടങ്ങളിലും റെയ്ഡ് തുടരുന്നു; തിരുവനന്തപുരത്ത് വീട്ടുപടിക്കല്‍ പ്രതിഷേധം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് റെയ്ഡ് ആരംഭിച്ചിട്ടുള്ളത്.മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ കേസില്‍ ഇഡിക്കു അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകാമെന്നു കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ഇഡി തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ പിണറായിയും മകള്‍ വീണയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു …