കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ജയിംസ് തോമസിനെ പരിചരിക്കാന്‍ എമിലിയും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു.
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ജയിംസ് തോമസ്. വിരമിച്ചശേഷം പാണംകുഴിയിലെ വീട്ടിനോട് ചേര്‍ന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസില്‍ ജെയിംസ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ദീപക്, ജീവ മറിയം സണ്ണി.







