കണ്ണൂരിലെയും കോഴിക്കോട്ടെയും ഇഡി പരിശോധന അവസാനിച്ചു; രേഖകള്‍ കണ്ടെത്താനായില്ലെന്ന് സൂചന; കൂവി വിളിച്ച് പ്രവര്‍ത്തകര്‍

കണ്ണൂര്‍: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും നടന്ന ഇഡി പരിശോധന അവസാനിച്ചു. രാവിലെ 8.30 മണിയോടെ ആരംഭിച്ച പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനായില്ലെന്ന് പറയുന്നു. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് 12 ഇടങ്ങളിലായി ഇഡിയുടെ മിന്നല്‍ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാല്‍ പ്രതികള്‍ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ വീടിന് പുറത്തിറങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page