കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ ചതിക്കുഴി; അപകട ഭീഷണിയില്‍ യാത്രക്കാര്‍

കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു മുന്നില്‍ കെഎസ്ആര്‍ടിസി എടുത്ത അഞ്ചടിയോളം താഴ്ചയുള്ള കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. കുഴിയില്‍ ഇന്ന് രാവിലെ ഒരു നായ വീണു. കരക്കു കയറാന്‍ കഴിയാതെ വിഷമിച്ച നായയെ നാട്ടുകാര്‍ രക്ഷിച്ചു കരക്കെത്തിച്ചു.ഒരാഴ്ച മുമ്പാണ് കെഎസ്ആര്‍ടിസി അവരുടെ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ ജോലിക്കാരെ നിര്‍ത്തി കുഴിയെടുപ്പിച്ചതെന്ന് കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ വ്യാപാരികള്‍ പറഞ്ഞു. കുഴിയെടുത്ത് കഴിഞ്ഞപ്പോള്‍ ബോര്‍ഡ് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചു. കുഴി അതേപടി ഉപേക്ഷിച്ചു.ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പോവുകയാണ്. റോഡില്‍ തിരക്ക് പ്രകടമാവും. …

ബന്തടുക്കയില്‍ യുവതിയെയും മകനെയും കാണാതായി

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്കയില്‍ നിന്ന് യുവതിയെയും മകനെയും കാണാതായതായി പരാതി. മലാംകുണ്ടിലെ എംപി ജയചന്ദ്രന്റെ ഭാര്യ അശ്വതി (42), ഏഴു വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.ചൊവ്വാഴ്ച രാത്രി 8 മണിക്ക് അയല്‍പക്കത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഭാര്യയും മകനെയും കാണാതായതെന്നു ജയചന്ദ്രന്‍ ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. അശ്വതിയും മകനും ഒരു ബന്ധുവീട്ടില്‍ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന.

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ നടപ്പാക്കാൻ ട്രംപ് ഭരണകൂടം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയുന്നതിന്‌ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ്’ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് പുറത്തുവിട്ടു. ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും. കരാർ ലംഘിക്കുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും …

ഇ.ഡി റെയ്ഡ്: പിണറായി വിജയന്റെ വീടിന് മുന്നില്‍ സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ.കെ ജയചന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍ കുട്ടി, വി.ജോയ് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. എം.വി ജയരാജന്‍, പി.ജയരാജന്‍, കെ.കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വി.ഡി സതീശനും എതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മോദി …

റെയ്ഡ് വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദന്‍, വൈകിട്ട് പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ അടക്കം റെയ്ഡ് നടത്തുന്ന വിവരം ഇഡി ,കേരള പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി, കേരള പൊലീസിന്റെ സഹായം തേടിയിട്ടില്ല, കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രിയെ കണ്ടത് ഭരണനിര്‍വഹണത്തിന്റെ ഭാഗമായാണ്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഡീലിന്റെ ഭാഗമായാണ് റെയ്ഡ് എന്ന ആരോപണം കടന്നതായിപ്പോയി. തെരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ തമ്മിലാണ് ഡീല്‍ ഉണ്ടായിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം-അദ്ദേഹം …

കാലിഫോർണിയയിൽ ഭരതനാട്യ ചരിത്ര വിശദീകരണവുമായി ‘ഡാൻസ് കോൺവർസേഷൻസ്’

പി പി ചെറിയാൻ കാലിഫോർണിയ: കാലിഫോർണിയയിലുള്ള ഇർവിനിൽ ഭരതനാട്യരംഗത്തെ ആറ് പ്രമുഖ ഗുരുക്കന്മാരെ അണിനിരത്തി ഏകതാ സെന്റർ ‘ഡാൻസ് കോൺവർസേഷൻസ്’ സംഘടിപ്പിച്ചു. യു.എസിൽ ഭരതനാട്യ കലാരൂപത്തിന് അടിത്തറയിട്ട കാതറിൻ കുഞ്ഞിരാമൻ, ഹേമ രാജഗോപാലൻ, രത്ന കുമാർ, മൈഥിലി കുമാർ, വിജി പ്രകാശ്, രമ്യ ഹരിശങ്കർ എന്നിവരാണ് വേദിയിൽ ഒത്തുചേർന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ നൃത്താവിഷ്കാരങ്ങളുടെ ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചതിനൊപ്പം വേദിയിൽ ഇവർ ഹ്രസ്വമായ അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ചു. യു.എസിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്ത ശാഖയുടെ ചരിത്രപരമായ …

ഭർത്താവിനെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

പി പി ചെറിയാൻ ഫീനിക്സ് : ഫീനിക്സിൽ രണ്ട് മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആൻഡ്രിയ ക്ലാരിസ് ഡേവിസ് (38) എന്ന യുവതിയാണ് 10 വയസ്സുള്ള മകനെയും 18 മാസം പ്രായമുള്ള മകളെയും കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം. ഒരു ബാറിലുണ്ടായിരുന്ന ഭർത്താവിന് നേരെയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് നേരെയും ആൻഡ്രിയ ആദ്യം വെടിയുതിർത്തു. പരിക്കേറ്റ സ്ത്രീ നിലവിൽ ചികിത്സയിലാണ്. ഇതിനുശേഷം, താൻ കുട്ടികളെ അപായപ്പെടുത്താൻ പോകുകയാണെന്ന് ഭർത്താവിന് സന്ദേശമയച്ച യുവതി, വീട്ടിലെത്തി …

വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിന് മുമ്പില്‍ കുമ്പിടില്ല; അവസാന ശ്വാസം വരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ പ്രതികരിച്ചു ‘വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടുമെന്ന്’ മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളില്‍ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. പിണറായിയുടെ കണ്ണൂരിലെ വീട്, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്, മുഹമ്മദ് റിയാസിന്റെ …

മഹാലിംഗയുടെ സത്യസന്ധതയ്ക്ക് 916 പ്യൂരിറ്റി; കളഞ്ഞു കിട്ടിയ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാല ഉടമസ്ഥനു കൈമാറി

കാസര്‍കോട്: റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഉടമസ്ഥനെ ഏല്‍പ്പിച്ച് കൂലിപ്പണിക്കാരന്‍ മാതൃകയായി. കിളിംഗാര്‍, നടുക്കളയിലെ മഹാലിംഗയാണ് സത്യസന്ധത തെളിയിച്ചത്. കിളിങ്കാര്‍ റോഡില്‍ വച്ചാണ് മഹാലിംഗയ്ക്കു സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. ഒറിജിനല്‍ സ്വര്‍ണ്ണമാണെന്നു തിരിച്ചറിഞ്ഞ മഹാലിംഗ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. ഇതിനിടയിലാണ് തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാല യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായി പെര്യടുക്കയിലെ മഹേഷ് വ്യക്തമാക്കിയത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാല മഹാലിംഗ ഉടമസ്ഥനായ മഹേഷിനു കൈമാറി. …

അരലക്ഷം രൂപയും എംഡിഎംഎയുമായി യുവാവ് ഉപ്പളയില്‍ അറസ്റ്റില്‍

കാസര്‍കോട്: 55,860രൂപയും 5.080 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ബിസ്മില്ല മന്‍സിലിലെ ബി.എ.മുഹമ്മദ് സമീറിനെ(30)യാണ് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഉപ്പള, ബപ്പായിത്തൊട്ടിയില്‍ വച്ചാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബി.എ.മുഹമ്മദ് സമീറിനെതിരെ കാസര്‍കോട്ടും കേസുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് വില്‍പ്പന നടത്തിയത് വഴി ലഭിച്ച പണമാണോ അറസ്റ്റു ചെയ്യുന്ന സമയത്ത് മുഹമ്മദ് സമീറില്‍ നിന്ന് പിടികൂടിയതെന്ന് സംശയിക്കുന്നു. ഇതേകുറിച്ചും വിശദമായി അന്വേഷിച്ച് …

ഇഡി റെയ്ഡ്: സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകരും നേതാക്കളും പിണറായിയുടെ വീടിനുമുന്നില്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മരുമകനും മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളില്‍ ഇഡി റെയ്ഡ് തുടരുന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അവൈലബിള്‍ യോഗം ചേരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. റെയ്ഡ് നടത്തുന്നതിനെതിരെ ഏതു തരത്തിലുള്ള പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കേണ്ടതെന്നു യോഗത്തില്‍ തീരുമാനിക്കും.അതേ സമയം റെയ്ഡില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിണറായി, പാണ്ട്യാലമുക്കിലെ വീട്ടിനു മുന്നില്‍ നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുന്നു. വിവരമറിഞ്ഞ് …

പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്; മുഹമ്മദ് റിയാസിന്റെ വീട്ടിലും മറ്റ് 12 ഇടങ്ങളിലും റെയ്ഡ് തുടരുന്നു; തിരുവനന്തപുരത്ത് വീട്ടുപടിക്കല്‍ പ്രതിഷേധം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് റെയ്ഡ് ആരംഭിച്ചിട്ടുള്ളത്.മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ കേസില്‍ ഇഡിക്കു അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകാമെന്നു കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ഇഡി തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ പിണറായിയും മകള്‍ വീണയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു …

പെരുന്നാൾ വിപണി: കോഴിക്കോട്ട് വ്യാപാരികളും തെരുവ് കച്ചവടക്കാരും ഏറ്റുമുട്ടി

കോഴിക്കോട് :മുക്കം നോർത്ത് കാരശ്ശേരിയിൽ തെരുവ് കച്ചവടക്കാരും വ്യാപാരികളും തമ്മിൽ കൂട്ടത്തല്ലും ഏറ്റുമുട്ടലും . അക്രമാസക്തരായഇരുവിഭാഗം വ്യാപാരികളെയും പോലീസ് ലാത്തി ചാർജ് ചെയ്ത് വിരട്ടിയോടിച്ചു. പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ വിപണിയിലെത്തിയ ആളുകൾ പരിഭ്രമിച്ചു. വസ്ത്ര വില്പനയുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് പെരുന്നാൾവിപണിയിൽ സംഘർഷത്തിലെത്തിയത്. തെരുവോര കച്ചവടക്കാർ പെരുന്നാൾ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ വിൽപ്പന ആരംഭിച്ചതോടെ സ്ഥിരം വസ്ത്ര വ്യാപാരികൾക്ക് കച്ചവടം ഇല്ലാതായതാ ണ് പ്രകോപനത്തിന് കാരണം എന്ന് പറയുന്നു. ലക്ഷങ്ങൾ നികുതിയും വാടകയും കൊടുത്തു നടത്തുന്ന കച്ചവടത്തെ …

തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍

ന്യൂഡൽഹി: തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍ സംഗമിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനായിൽ എത്തിയ ഹാജിമാർ മുസ്ദലിഫയിലേക്കു പ്രയാണം തുടങ്ങി. 20 ലക്ഷത്തോളം ഹാജിമാർ അറഫയില്‍ സമ്മേളിച്ചിട്ടുണ്ടെന്നുന്ന് കരുതുന്നു. ദുഹ്ർ നിസ്കാരത്തോടെ ആരംഭിച്ച അറഫാ സംഗമ ചടങ്ങുകൾ ചൊവ്വാഴ്ച സൂര്യാസ്ത മയത്തോടെ സമാപിച്ചു. പൂർണമായി ദൈവത്തിനു കീഴടങ്ങാനും പ്രവാചകചര്യ പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും മുൻഗണന നൽകാനും ഖുതുബ ആഹ്വാനം ചെയ്തു. മുസ്ദലിഫയിൽ ഇന്നു രാവിലെ ഹാജിമാർ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിഞ്ഞു. തല …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടയിലും യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിൽ സജീവമായി തുടരുകയാണ്. ​ഒരു വശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോൾ തന്നെ, കഴിഞ്ഞ മണിക്കൂറുകളിൽ ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ​അതേസമയം, ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം മുഴുവൻ യു.എസിന് കൈമാറണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യത്തോട് ഇറാൻ വഴങ്ങിയിട്ടില്ല. യു.എസിന്റെ കടുത്ത നിബന്ധനകളാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമെന്ന് ഇറാൻ പ്രതികരിച്ചു. ​ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം …