റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതേണ്ട; പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതേണ്ടെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇതിനെതിരെ പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പോരാടുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയമായ പകപോക്കലാണ് നടന്നത്. റെയ്ഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചുവെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കരുതിക്കൂട്ടിയുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇതുകൊണ്ടൊന്നും പാര്‍ട്ടി തളരില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിണറായി വിജയന്റെ രണ്ട് വീടുകളില്‍ അടക്കം 12 ഇടങ്ങളില്‍ എട്ടുമണിക്കുറോളം റെയ്ഡ് നീണ്ടുനിന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page