ഇന്ധനവില വര്‍ദ്ധന; ആഭ്യന്തര വിമാന സര്‍വീസുകള്‍ 22 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രവര്‍ത്തനച്ചെലവ് കൂടിയതോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 20 മുതല്‍ 22 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് മാസം വരെയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. സാഹചര്യങ്ങള്‍ മാറിയാല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 27 ശതമാനം അന്താരാഷ്ട്ര വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു.

ആഴ്ചയില്‍ 4,400 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതില്‍ 3,600 ആഭ്യന്തര സര്‍വീസും 800 അന്താരാഷ്ട്ര സര്‍വീസുമാണ് ഉള്ളത്. ഇതില്‍ ചില വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കുന്നത്.
ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. സര്‍വീസുകള്‍ റദ്ദാക്കുന്നത് കാരണം ബുദ്ധിമുട്ടിലാകുന്ന യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്. യാത്ര വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page