ഇഡി റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം; എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

ബിജു കൃഷ്ണന്‍, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് പിടിച്ചുകയറ്റുകയുമായിരുന്നു.

മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് വസതികളിലടക്കം 12 ഇടങ്ങളില്‍ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എട്ടുമണിക്കൂറോളം നീണ്ട റെയ്ഡ് അവസാനിപ്പിച്ച് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയില്‍ നിന്നിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറില്‍ മടങ്ങിയ ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ചുടുകട്ടകളും വടികളും ഉപയോഗിച്ച് അക്രമം നടത്തി. ആക്രമണത്തില്‍ കാറിന്റെ ചില്ലുകൊണ്ട് ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page