ദേശീയ അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു; മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിനെ മുന്‍മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ് പരിഹസിച്ചു. നിയമപരമായി തുടങ്ങിയ ഒരു സ്ഥാപനത്തിനെതിരെയാണ് റെയ്ഡ് നടന്നത്. ദേശീയ അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് റിയാസ് കുറ്റപ്പെടുത്തി. സിപിഎമ്മില്‍ പ്രവര്‍ത്തിക്കേണ്ടി വന്നതിനാലാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നതെന്നു അദ്ദേഹം പറഞ്ഞു.

പനിയായതിനാല്‍ രണ്ടുദിവസമായി കോഴിക്കോട്ടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. പ്രായമായ മാതാപിതാക്കളുള്ളതിനാല്‍ അവര്‍ക്ക് കൂടി പനി വരേണ്ടെന്ന് കരുതിയാണ് വരാതിരുന്നത്. റെയ്ഡിനിടെ വീട്ടില്‍ വന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാകും എന്ന് കരുതിയാണ് മാറിനിന്നതെന്നും റിയാസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page