കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിനെ കണ്ട് വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡിവൈഎസ്പി അറസ്റ്റിൽ

ആലപ്പുഴ : ആഭ്യന്തരമന്ത്രിയുടെ പ്രോജക്ട് സീറോയിൽ ഒരു കൊമ്പൻ സ്രാവ് കുടുങ്ങി . ആലപ്പുഴ ഡി വൈ എസ് പി അനിൽകുമാറിനെയാണ് വിജിലൻസ് സംഘം ഓടിച്ചിട്ട് പിടിച്ചത്. ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവ വിട്ടു കൊടുക്കുന്ന തിനു ഡി.വൈ.എസ്. പ 2 ലക്ഷം രൂപ ടാങ്കറുടമയോടു കൈക്കൂലി ആവശ്യപ്പെട്ടു. ടാങ്കറുടമ ഇക്കാര്യം വിജിലൻസിനെ അറിയിച്ച ശേഷം അഡ്വാൻസായി അമ്പതിനായിരം രൂപ നൽകാമെന്ന് ഡിവൈ എസ് പി. അനിൽ കുമാറിനോടു സമ്മതിച്ചു.പണം ഓഫീസിൽ കൊണ്ടു വരേണ്ടെന്നും അതു വീട്ടിൽ കൊണ്ട് ചെന്നാൽ മതിയെന്നും ഡിവൈഎസ്പി അറിയിച്ചതനുസരിച്ച് അക്കാര്യവും ടാങ്കറുമ വിജിലൻസിനു കൈമാറി. വൈകിട്ട് ഡിവൈ.എസ്.പി. പറഞ്ഞ സമയത്ത് പണവുമായി വിജിലൻസിനെയും കൂട്ടി ടാങ്കറുമ ഡിവൈ.എസ്.പി.യുടെ വീട്ടിലെത്തി പണം കൈമാറിയുട വിജിലൻസ് രംഗത്തു ചാടി വീണു. വിജിലൻസിനെ കണ്ട് കതകടച്ചു കുറ്റിയിട്ട ഡിവൈ.എസ്.പി. ഓടി ഇരുനില വീടിന്റെ മേൽക്കൂരയിൽ കയറിയശേഷം അവിടെനിന്ന് താഴെ ചാടി . എന്നിട്ടു നൊടിയിടയിൽ മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ പിന്നാലെ വിജിലൻസും ഓടി .ഒടുവിൽ ഡിവൈ.എസ്.പി.യെ വിജിലൻസ് പൊലീസ് ഓടിച്ചിട്ടു പിടിച്ചു. ആഭ്യന്തരമന്ത്രിയുടെ അഴിമതി വിമുക്ത കേരളത്തിന് ഇതോടെ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ്. പദ്ധതിക്ക് കൈനീട്ടം കിട്ടിയത് ഡിവൈഎസ്പിയെ ആയതുകൊണ്ട് ഇനിയും നിരവധി പേർ കുടുങ്ങാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ടെന്ന് വിജിലൻസ് പ്രതീക്ഷിക്കുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page