തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ശരി; സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം സുപ്രീം കോടതി ശരിവച്ചു. എസ്.ഐ.ആര്‍ ഭരണഘടനാപരമായ അനിവാര്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി.

പൗരത്വ നിര്‍ണയവുമായി അതിന് ബന്ധമില്ല. എസ്.ഐ.ആര്‍ അട്ടിമറിക്കാനുള്ള പ്രക്രിയ അല്ലെന്നും വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനുള്ള നടപടിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമഗ്രത, കൃത്യത, വോട്ടര്‍ പട്ടികയുടെ പരിശുദ്ധി എന്നിവ നീതിയുക്തമായ തിരഞ്ഞെടുപ്പിന് ആവശ്യമാണെന്ന് കോടതി വിലയിരുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page