ഇ.ഡി.ക്കു നേരെ ആക്രമം: 13 സിപിഎം പ്രവർത്തകർ അറസ്റ്റിൽ; പ്രതികൾക്കെതിരെ വധശ്രമക്കേസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഏഴുമണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് ശേഷം തിരിച്ചുപോകാൻ ശ്രമിച്ച ഇ.ഡി. ഉദ്യോഗസ്ഥരുടെ കാർ അടിച്ചു തകർക്കുകയും ജീവനക്കാർക്ക് നേരെ വധഭീഷണി ഉയർത്തുകയും ചെയ്ത 7 സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 6 പേരെ സിപിഎം പോലീസിന് കൈമാറി. പ്രതികൾക്കെതിരെ തമ്പാനൂർ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. കൊല്ലെടാ എന്ന് അലറി വിളിച്ചുകൊണ്ട് ഓടിയെടുത്ത സിപിഎം സംഘം കാറിന്റെ ചില്ലുകൾ അടിച്ചുപൊളിച്ച ശേഷം മാരകായുധ ങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഇ ഡി സംഘം പൊലീസിൽ പരാതിപ്പെട്ടു. അക്രമത്തിൽ കണ്ണിന് പരിക്കേറ്റ കാർ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ സിപിഎം തിരുവനന്തപുരം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിലായിരുന്നു ആക്രമണം. 6 മണി യോളം സംഘർഷം തുടർന്നു. ആക്രമത്തിനുശേഷം അക്രമം നടത്തിയവർ പാർട്ടി ഓഫീസിൽ കയറി സുരക്ഷിതരായി ഇരിക്കുകയായിരുന്നു. എന്തുവന്നാലും പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് പാർട്ടിയുടെ രാജ്യസഭാ എംപിയും എംഎൽഎയും മുൻ മന്ത്രിമാരും വാശിപിടിച്ചു. പ്രതികളുമായല്ലാതെ മടങ്ങില്ലെന്ന് പോലീസും ഉറപ്പിച്ചു .2 പോലീസ് സൂപ്രണ്ട് മാരും എഡിജിപിയും സ്ഥലത്തുണ്ടായിരുന്നു. ശക്തമായ പോലീസും സ്ഥലത്തുനിലയുറപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്താൽ പാർട്ടി ഓഫീസിൽ കയറേണ്ട കാര്യമില്ലെന്നും അങ്ങനെയായാൽ സംഘർഷം ഒഴിവായേക്കുമെന്നും പോലീസ് നിർദ്ദേശിച്ചതോടെ സി.പി.എം. നേതൃത്വം ഒടുവിൽ അയഞ്ഞു.പോലീസ് നിർദേശത്തിന് അവർ വിധേയരാവുകയായിരുന്നു . അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളുമുണ്ട്. പ്രതികളെ പിടികൂടിയതോടെ തടിച്ചുകൂടിയ സിപിഎം പ്രവർത്തകരും പോലീസും പിന്തിരിഞ്ഞു. പ്രതികളെ പിടികൂടുന്നതിന് പോലീസ് ബലപ്രയോഗം നടത്തിയിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന വലിയ സംഘർഷം പോലീസിന്റെ സംയമനo കൊണ്ട് ഒഴിവാകുകയായിരുന്നു .കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു സി.എം.ആർ എൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാ ലോജിക് സൊലൂഷൻസ് ഐടിഐ കമ്പനിക്കു ഒരു സേവനവും ലഭിക്കാതെ 1.7 കോടി രൂപ നൽകിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വാടക വീട് ഇ.ഡി. റെയ്ഡ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page