ഉദുമ,കോതാറമ്പം തറവാട്ടില്‍ പ്രതിഷ്ഠാദിനാഘോഷവും കുടുംബ സംഗമവും

കാസര്‍കോട്: ഉദുമ, കോതോറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതോറമ്പം തറവാട് പ്രതിഷ്ഠദിനവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടത്തി. ചടങ്ങുകളില്‍ തറവാട്ടംങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
കുടുംബസംഗമം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ആകാശ് കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ്. ശിവരാമന്‍ മേസ്തിരി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ മുഖ്യാത്ഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ലക്ഷ്മി, തറവാട് കമ്മറ്റി പ്രസി.കെ. ടി. എസ്. ബാലകൃഷ്ണന്‍ മണിയാണി, കെ. കുഞ്ഞിരാമന്‍ കൊട്ടംകുഴി, ചന്ദ്രഹാസ, കെ. കേളു മണിയാണി പുല്ലൂര്‍, കെ. കൃഷ്ണന്‍ അമ്പങ്ങാട് സംസാരിച്ചു.

തറവാട്ടംഗങ്ങളുടെ തിരുവാതിരയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ തറവാട് പ്രസിഡന്റ് കെ. കമലാക്ഷന്‍ കരിച്ചേരി ഉപഹാരം നല്‍കി അനുമോദിച്ചു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഐ. നാരായണന്‍ സ്വാഗതവും ഉദുമ കോതോറമ്പം തറവാട് സെക്രട്ടറി. കെ. ദാമോദരന്‍ ആയമ്പാറ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page