യുഡിഎഫ് ചരിത്ര വിജയം നേടിയത് ആരുടെയെങ്കിലും മിടുക്ക് കൊണ്ടല്ല :സുകുമാരൻ നായർ

കോട്ടയം: കേരളത്തിൽ യുഡിഎഫിനു ലഭിച്ച ചരിത്ര വിജയം ചിലരുടെ മിടുക്ക് കൊണ്ട് ഉണ്ടായതല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു .പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സർക്കാരിനോടുള്ള പ്രതിഷേധം യുഡിഎഫിന് അനുകൂലമായി പ്രതിഫലിച്ചു എന്നേയുള്ളൂവെന്ന് എൻഎസ്എസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് ഒന്നുമില്ലെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. പരിചയമുള്ളവരെയും കഴിവുള്ളവരെയും മുഖ്യമന്ത്രിയാക്കുന്നതാണ് പാർട്ടിക്കും ഭരണത്തിനും നല്ലത്. …

പിണറായിയെ ഈ പരുവത്തിൽ കൊണ്ടെത്തിച്ചത് ഒക്കെ ചങ്ങാതിയെന്ന് എസ്എൻഡിപി നേതാവ് സി കെ വിദ്യാസാഗർ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത് ഒക്കെ ചങ്ങാതിയായ വെള്ളാപ്പള്ളി നടേശനാണെന്ന് എസ്എൻഡിപികോ ഓർഡിനേഷൻ നേതാവ് സി കെ വിദ്യാസാഗർ അഭിപ്രായപ്പെട്ടു .വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിന്റെ കെടുതിയാണ് പിണറായി അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയോടുള്ള സമുദായത്തിന്റെ പ്രതിഷേധം പിണറായിക്കെതിരായ വോട്ടായി മാറുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറുന്നയാളാണ് വെള്ളാപ്പള്ളി എന്ന് കൂട്ടിച്ചേർത്തു .

കേരള മുഖ്യമന്ത്രി : എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്; നിയമസഭാ കക്ഷി യോഗം രാവിലെ

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് തിരക്കിട്ട് ചർച്ച തുടരുകയാണ്. നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകൾ വാസ്നിക്കും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച തുടരുന്നു. ഇന്ന് രാവിലെ 10.30 നു കെ.പി.സി.സി. ആസ്ഥാനത്തു കോൺസ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള ചുമതല യോഗം പാർട്ടി നേതൃത്വത്തിൽ വിട്ടു കൊടുത്തേക്കു മെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിന് സതീശനും ചെന്നിത്തലയും ആണ് മുന്നിൽ. ഇവരെ മുന്നിൽ നിറുത്തിക്കൊണ്ട് …

​ഇന്നത്തെ പ്രധാന വാർത്തകൾ

​​ഇറാൻ ടാങ്കറിന് നേരെ ആക്രമണം: ഒമാൻ കടലിടുക്കിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ എണ്ണക്കപ്പലിന്റെ ചുക്കാൻ യുഎസ് യുദ്ധവിമാനം വെടിവെച്ചു തകർത്തു.ഇറാനെ സമ്മർദ്ദത്തിലാക്കി ഒരു ഉടമ്പടിയിൽ ഒപ്പിടുവിക്കാനാണ് അമേരിക്കയുടെ ഈ നീക്കം. ​അന്ത്യശാസനം: ഇറാൻ ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ബോംബിംഗ് ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ​സമാധാന ചർച്ചകൾ: ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏകദേശ ധാരണയിൽ എത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ഇറാനുമേലുള്ള ഉപരോധങ്ങൾ …