ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു

കൊൽക്കൊത്ത : കാലാവധി തീർന്ന പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ ആർ.എൻ. രവി പിരിച്ചുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി മമത ബാനർജി രാജി വയ്ക്കാതെ അധികാരത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു. 294 അംഗ നിയമസഭയിൽ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ 207 സീറ്റ് ലഭിച്ചിരുന്നു. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയെങ്കിലും മമത ബാനർജി അധികാരം വിട്ടുമാറാതെ പിടിച്ചുനിൽക്കുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉളവാക്കിയിരുന്നു. ശനിയാഴ്ച ബിജെപി സർക്കാർ അധികാരമേൽക്കാൻ തയ്യാറെടുത്തെങ്കിലും മമതാ ബാനർജി മുഖ്യമന്ത്രി സ്ഥാനം വിട്ടുമാറാതെ തൽസ്ഥാനത്തു തുടരുകയായിരുന്നു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ 80സീറ്റിൽഒരുങ്ങുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page